|    Jan 19 Thu, 2017 1:47 am
FLASH NEWS

കാസര്‍കോടിനെ ഒഡിഎഫ് ജില്ലയായി പ്രഖ്യാപിച്ചു

Published : 7th October 2016 | Posted By: Abbasali tf

കാസര്‍കോട്: തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്താത്ത ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പ്രഖ്യാപനം നടത്തി. 38 പഞ്ചായത്തുകളിലായി 12,689 ശുചിമുറികള്‍ നിര്‍മിച്ചാണ് ജില്ല സംസ്ഥാനത്തെ നാലാമത്തെ ഒഡിഎഫ് ജില്ലയായി മാറിയത്. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരത്തില്‍ ശുചിമുറി നിര്‍മിക്കുന്നതിന് എംഎല്‍എ ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലകടര്‍ കെ ജീവന്‍ബാബു അധ്യക്ഷത വഹിച്ചു.  ആദ്യം ഒഡിഎഫ് ആയി പ്രഖ്യാപിച്ച തൃക്കരിപ്പൂര്‍ പഞ്ചായത്തിനും 1202 ശുചിമുറികള്‍ സ്ഥാപിച്ച ബളാല്‍ പഞ്ചായത്തിനും ആദ്യ ഒഡിഎഫ് ബ്ലോക്ക് പഞ്ചായത്തായ നീലേശ്വരത്തിനുമുള്ള പുരസ്‌കാരങ്ങള്‍ എംഎല്‍ എ സമ്മാനിച്ചു. പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ എ ജലീല്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എഡിഎം കെ  അംബുജാക്ഷന്‍, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി മുഹമ്മദ് നിസാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ജലീല്‍, അസി. കോഓഡിനേറ്റര്‍ വി സുകുമാരന്‍ സംസാരിച്ചു.ജലനിധിയുടെ 8.19 കോടി രൂപയുടെ സാമ്പത്തിക സഹായമുപയോഗിച്ചാണ് ബളാല്‍ പഞ്ചായത്തുള്‍പ്പെടെയുള്ള 10 പഞ്ചായത്തുകള്‍ ലക്ഷ്യം കൈവരിച്ചത്. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് ഇതുവരെ ഒഡിഎഫ് ആയി പ്രഖ്യാപിച്ച ജില്ലകള്‍. 5319 ശുചിമുറികളാണ് ജലനിധിയുടെ സഹായത്തെടെ നിര്‍മിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക