|    Dec 15 Fri, 2017 4:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാഷ്യൂ കോര്‍പറേഷന്‍ മുന്‍ എംഡിയുടെ വീട്ടില്‍ പരിശോധന

Published : 28th August 2016 | Posted By: SMR

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ എംഡി കെ എ രതീഷിന്റെ വീട്ടിലും വ്യാപാര സ്ഥാപനത്തിലും വിജിലന്‍സ് റെയ്ഡ് നടത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തു നിന്നുള്ള സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപ ഉപയോഗിച്ച് തോട്ടണ്ടി വാങ്ങിയതിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് കെ എ രതീഷും ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും ഉള്‍പ്പടെ നാലുപേരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗം കൂടായിയിരുന്നു ഇന്നലത്തെ പരിശോധന. കൊല്ലം നെല്ലിമുക്കിലുള്ള രതീഷിന്റെ വീട്ടിലും കരുനാഗപ്പള്ളിയിലെ സുപ്രിയ എന്റര്‍പ്രൈസസിലുമാണ് പരിശോധന നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക