|    Jan 18 Wed, 2017 1:45 pm
FLASH NEWS

കാശ്്മീരികളെ ദേശദ്രോഹികളായി സംശയിക്കുന്നത് അവസാനിപ്പിക്കണം: സിവിക് ചന്ദ്രന്‍

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: സര്‍ക്കാര്‍ പിന്തുണയോടെ കാശ്മീരില്‍ തുടര്‍ച്ചയായി സൈന്യം പ്രയോഗിച്ചു കൊണ്ടിരിക്കുന്ന അമിതാധികാരം അവസാനിപ്പിക്കണമെന്നും കാശ്മീരി ജനതയെ ദേശദ്രോഹികളെന്ന നിലയില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും സാമൂഹിക പ്രവര്‍ത്തകനും പാഠഭേദം എഡിറ്ററുമായ സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിനെയും പാക്കിസ്ഥാനെയും മാറ്റിനിര്‍ത്തി, കാശ്മീര്‍ ജനതയുടെ വികാരം മാനിച്ചുകൊണ്ടുള്ള ചര്‍ച്ച ഉയര്‍ന്നുവരണമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ളയും വ്യക്തമാക്കി. കാശ്മീര്‍ വിഷയത്തില്‍ കാലങ്ങളായി ആര്‍എസ്എസ് നിര്‍ദേശിച്ച പരിഹാരങ്ങളാണ് വേണ്ടതെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ പി രാധാകൃഷ്ണന്റെ വാദത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. കാശ്മീരില്‍ ഹിതപരിശോധന നടത്താമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തിന് നല്‍കിയ വാഗ്ദാനം നടപ്പാക്കാതെ വിഷയത്തില്‍ വെള്ളം ചേര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സിവിക് അഭിപ്രായപ്പെട്ടു. വ്യത്യസ്ത ദേശീയതയിലൂന്നിയ സംസ്ഥാനങ്ങളുടെ റിപബ്ലിക് ഫെഡറേഷനായിരുന്നു ഗാന്ധിവിഭാവനം ചെയ്തിരുന്നതെങ്കിലും ദേശരാഷ്ട്രത്തിലൂന്നിയ റിപബ്ലികാണ് ഇന്ത്യയില്‍ നിലവില്‍ വന്നത്. ആയതിനാല്‍ കാശ്മീരി ജനതയുടെ ദേശീയവാദത്തിന് ആത്യന്തിക പരിഹാരം കാണാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍, ഉരുക്കുമുഷ്ടി ഉപയോഗിച്ച് അവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങളെ നിരാകരിക്കുകയാണ് സര്‍ക്കാര്‍. ഇത് അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ് വേണ്ടതെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക