|    Oct 23 Mon, 2017 4:35 am
Home   >  Todays Paper  >  page 7  >  

കാശിരംഗ: പോലിസ് വെടിവയ്പില്‍ രണ്ടു മരണം

Published : 20th September 2016 | Posted By: SMR

ഗുവാഹത്തി: കാശിരംഗ ദേശീയ പാര്‍ക് പ്രദേശത്തുനിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനിടെ നടന്ന സംഘര്‍ഷത്തില്‍ പോലിസ് വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നാഗാവ് ജില്ലയിലെ കാലിയബൊര്‍ സബ് ഡിവിഷന്റെ കീഴിലുള്ള ബാന്ദര്‍ദുബി, ദിയോ ചര്‍ച്ചാങ് പ്രദേശത്ത് താമസിക്കുന്ന 350 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് പോലിസ് കടുത്ത സുരക്ഷാക്രമീകരണത്തോടെ കഴിഞ്ഞ ദിവസം കുടുംബങ്ങളെ ഒഴിപ്പിച്ചത്. ഇതിനിടയില്‍ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താമസക്കാര്‍ പോലിസിനെ എതിര്‍ത്തു. പ്രക്ഷോഭകര്‍ പോലിസിനു നേരെ കല്ലെറിഞ്ഞു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. പിന്നീട് ദിയോ ചാര്‍ച്ചാങ്ങില്‍ പോലിസ് നടത്തിയ വെടിവയ്പിലാണ് അന്‍ജുമ ഖാത്തുന്‍, ഫക്‌റുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
ആനകളെയും എസ്‌കവേറ്റര്‍, റോളറുകള്‍ എന്നിവയും ഉപയോഗിച്ചാണ് പോലിസ് വീടുകള്‍ പൊളിച്ചുമാറ്റിയത്. കുടിയൊഴിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ തങ്ങളുടെ സാമഗ്രികളുമായി ദേശീയപാതയില്‍ കഴിയുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക