|    Jul 22 Sun, 2018 8:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിച്ചു

Published : 13th September 2017 | Posted By: fsq

 

കൊച്ചി: കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടുവെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവമുണ്ടായതിനു മുമ്പും ശേഷവുമുള്ള രജിസ്റ്ററുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ഇവ മനപ്പൂര്‍വം നശിപ്പിച്ചതാണോയെന്നാണ് പോലിസ് സംശയിക്കുന്നത്. അതേസമയം, വെള്ളം വീണ് രജിസ്റ്റര്‍ നശിച്ചുപോയെന്ന് വില്ലയിലെ സുരക്ഷാ ജീവനക്കാര്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞതായും അറിയുന്നു. താന്‍ കാവ്യ മാധവന്റെ വില്ലയില്‍ പോയിട്ടുണ്ടെന്ന് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി നേരത്തെ പോലിസിനോട് പറഞ്ഞിരുന്നു. തന്റെ പേരും ഫോണ്‍ നമ്പറും അവിടുത്തെ രജിസ്റ്ററില്‍ കുറിച്ചിരുന്നതായും സുനി പോലിസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് പോലിസ് രജിസ്റ്ററിനായി അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടുവെന്ന വിവരം പോലിസിന് ലഭിക്കുന്നത്. ഇതിനിടയില്‍ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പായി നാദിര്‍ഷയില്‍ നിന്നും 25,000 രൂപ വാങ്ങിയെന്ന് സുനി പോലിസിനോട് പറഞ്ഞുവെന്ന വിവരവും പുറത്തു വരുന്നുണ്ട്്. തൊടുപുഴയില്‍ സിനിമാ ചിത്രീകരണത്തിനിടെ ലോക്കേഷനിലെത്തിയാണ് പണം വാങ്ങിയതെന്ന്് സുനി പോലിസിനോട് പറഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്. സുനി തൊടുപുഴയില്‍ എത്തിയതിന്റെ തെളിവായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തണമെങ്കില്‍ നാദിര്‍ഷയെ ചോദ്യം ചെയ്താല്‍ മാത്രമെ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദിലീപിനൊപ്പം 13 മണിക്കൂര്‍ നാദിര്‍ഷയെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് ദിലീപിനെ പോലിസ് അറസ്റ്റ് ചെയ്തു. അടുത്തിടെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലിസ് നാദിര്‍ഷയോട് ആവശ്യപ്പെട്ടതോടെ  കേസുമായി ബന്ധപ്പെട്ട് ഇതുവരെ പല തവണ ചോദ്യം ചെയതിട്ടും തനിക്കെതിരേ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുമെന്നതടക്കം ചൂണ്ടിക്കാട്ടി നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹരജി സര്‍ക്കാരിന്റെ നിലപാട് അറിയുന്നതിനായി ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടയില്‍ നെഞ്ചുവേദനയ്ക്ക് ചികില്‍സ തേടി നാദിര്‍ഷ ആശുപത്രിയില്‍ അഡ്്മിറ്റായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ നാദിര്‍ഷ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. എന്നാല്‍, എവിടേ—ക്കാണ് അദ്ദേഹം പോയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. പോലിസ് എത്തി നാദിര്‍ഷയെ ഡിസ്ചാര്‍ജ് ചെയ്യിച്ചു കൊണ്ടുപോയതാണെന്നും അതല്ല അദ്ദേഹം തന്നെ ഡിസ്ചാര്‍ജ് വാങ്ങി പോയതാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss