|    Jun 24 Sat, 2017 12:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കാവ്യ മാധവന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍; പ്രതി പിടിയില്‍

Published : 30th July 2016 | Posted By: SMR

കൊച്ചി: നടി കാവ്യാമാധവന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചുവന്നയാള്‍ പോലിസ് പിടിയില്‍. പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് കൊച്ചിയില്‍ അറസ്റ്റിലായത്. തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടെന്നറിഞ്ഞ നടി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് ഐപിഎസിന് നേരിട്ടു പരാതിനല്‍കുകയായിരുന്നു.
നടിയുടെ ചിത്രവും പേരും ഉപയോഗിക്കുന്നതിനുപുറമെ അപകീര്‍ത്തികരമായ പോസ്റ്റുകളും അശ്ലീല ചുവയുള്ള കമന്റുകളും പ്രതി വ്യാജ പ്രൊഫൈലിലൂടെ നിരന്തരം പ്രചരിപ്പിച്ചിരുന്നു. നടിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍ സെല്‍ 12ഓളം വ്യാജ പ്രൊഫൈലുകള്‍ കാവ്യ മാധവന്റേതായി കണ്ടെത്തി. മറ്റ് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക