|    Nov 21 Tue, 2017 7:37 pm
FLASH NEWS
Home   >  Kerala   >  

കാവ്യയുമായി നടന്നത് ദിലീപിന്റെ മൂന്നാംവിവാഹം

Published : 3rd August 2017 | Posted By: shins

കൊച്ചി: മഞ്ചു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നതായി പോലീസ്. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് ആദ്യം വിവാഹം ചെയ്തത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് ദിലീപിന്റെ ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ദിലീപിന്റെ ആദ്യഭാര്യയെന്നു കരുതുന്ന സ്ത്രീ ഇപ്പോള്‍ ഗള്‍ഫിലാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ നിന്ന് പോലീസ് മൊഴിയെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കല്‍ക്കൊക്കെ ഈ വിവരങ്ങളെല്ലാം അറിയാമെന്നും ചിലരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായും പോലീസ് പറയുന്നു. ദിലീപ് സിനിമയില്‍ എത്തി മഞ്ജുവുമായി പ്രണയത്തിലായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി ആദ്യഭാര്യയെ ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി രജിസ്റ്റര്‍ ചെയ്ത വിവാഹരേഖ റദ്ദു ചെയ്തു എന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക