|    May 24 Wed, 2017 9:36 am
FLASH NEWS

കാവേരി സമരം: ഡിഎംകെ നേതാക്കളെയും സമരക്കാരെയും അറസ്റ്റ് ചെയ്തു

Published : 18th October 2016 | Posted By: SMR

ചെന്നൈ: കേന്ദ്രം കാവേരി മാനേജ്‌മെന്റ്  ബോര്‍ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിഎംകെ നേതാക്കളടക്കമുള്ളവര്‍ അറസ്റ്റില്‍. ഡിഎംകെ ഖജാഞ്ചിയും തമിഴ്‌നാട് മു ന്‍ ഉപമുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും പാര്‍ട്ടി എംഎല്‍എമാരടക്കമുള്ളവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഈ വിഷയം ഉന്നയിച്ച് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ തിരുച്ചിയിലും കാവേരി ഡെല്‍റ്റാ പ്രദേശത്തെ ജില്ലകളിലും ട്രെയിന്‍ തടയലടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുച്ചിക്ക് സമീപം ശ്രീരംഗം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ ശ്രമിക്കവേ ഡിഎംകെ മുന്‍മന്ത്രി കെ എന്‍ നെഹ്‌റുവിനെ പോലിസ് അറസ്റ്റ് ചെയ്തു. കട്പാടിയില്‍ ട്രെയിന്‍ തടയാനുള്ള ശ്രമത്തിനിടെ മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്‍ അറസ്റ്റിലായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day