|    Sep 19 Wed, 2018 2:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാവേരി: രജനീകാന്തിന്റെ ‘കാല’യ്ക്ക് കര്‍ണാടകയില്‍ പ്രദര്‍ശന വിലക്ക്‌

Published : 31st May 2018 | Posted By: kasim kzm

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം “കാല’യ്ക്കു കര്‍ണാടകയില്‍ വിലക്കേര്‍പ്പെടുത്തി കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. കാവേരി നദീജല പ്രശ്‌നത്തില്‍ താരത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണു നടപടി. “കാല’ പ്രദര്‍ശനത്തിനെടുക്കില്ലെന്നും സംസ്ഥാനത്തെ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നുമാണു സംഘടനയുടെ ഭീഷണി. കര്‍ണാടകയില്‍ ഏതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും കാവേരി നദീജല പ്രശ്‌നത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നായിരുന്നു രജനീകാന്ത് പറഞ്ഞത്. ഇതിനെതിരേ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം പ്രതികരിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ (സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്) നടപടികളെടുക്കുമെന്നാണു പ്രതീക്ഷയെന്നും കര്‍ണാടക ഫിലിം ചേംബര്‍ ഇതിന്റെ ഭാഗമാണെന്നും രജനി പറഞ്ഞു. തൂത്തുക്കുടിയില്‍ വെടിവയ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനിരിക്കുന്നതിനിടെ—യാണു രജനിയുടെ പ്രതികരണം. ജൂണ്‍ 7നാണു ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
13 പേര്‍ മരിക്കാനിടയായ തുത്തുക്കുടി സമരത്തില്‍ സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറിയെന്നും രജനീകാന്ത് പറഞ്ഞു. സമരത്തിന്റെ മറവില്‍ കലക്ടറേറ്റ് ആക്രമിച്ചവരും സ്‌റ്റെര്‍ലൈറ്റിന്റെ സ്ഥാപനങ്ങള്‍ക്കു തീയിട്ടവരും സാമൂഹികവിരുദ്ധരാണ്. രജനി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന ആവശ്യം രജനി പ്രകടിപ്പിച്ചില്ല. സമരത്തില്‍ പരിക്കേറ്റ 48 പേര്‍ക്ക് 10,000 രൂപ വീതം താരം നല്‍കി. വെടിവയ്പില്‍ കൊല്ലപ്പെട്ട 13 പേരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss