|    Jan 21 Sat, 2017 7:02 pm
FLASH NEWS

കാവേരി പ്രശ്‌നം: തമിഴര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ടു ഹരജി

Published : 16th September 2016 | Posted By: SMR

ചെന്നൈ: കാവേരി പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും കര്‍ണാടകയിലെയും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള തമിഴര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. സന്നദ്ധസംഘടനാ പ്രവര്‍ത്തകനായ കെ കെ രമേഷാണ് മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. കര്‍ണാടകയില്‍ തമിഴരും അവരുടെ വ്യാപാര സ്ഥാപനങ്ങളും അടുത്തിടെ ആക്രമിക്കപ്പെട്ടിരുന്നു. തമിഴ്‌നാട്ടുകാരായ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പറമ്പിക്കുളം അണക്കെട്ട് സന്ദര്‍ശിക്കുന്നതിനിടയില്‍ സപ്തംബര്‍ 12ന് കേരളത്തില്‍ പോലിസിസുകാര്‍ ആക്രമിച്ചു. ഇത്തരം അക്രമങ്ങള്‍ തുടരുന്നത് ദേശീയത ഉറപ്പുനല്‍കുന്ന നീതിയെ ബാധിക്കും. അതിനാല്‍ തമിഴ്‌നാട്ടുകാരുടെ സുരക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടികളെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സപ്തംബര്‍ 12ന് കര്‍ണാടകയില്‍ ഉണ്ടായ അക്രമസംഭവങ്ങളും രണ്ടു മരണവും പോലിസ് വെടിവയ്പ്പും ലാത്തിച്ചാര്‍ജും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക