|    Oct 18 Wed, 2017 9:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാവേരി നദീ ജല തര്‍ക്കം: തമിഴ്‌നാടിന്റെ ഹരജിയില്‍ വാദം കേള്‍ക്കല്‍ അടുത്ത ആഴ്ച

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ജലസേചനത്തിനു വേണ്ടി കര്‍ണാടക 50 ടിഎംസി ജലം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി അടുത്ത ആഴ്ച വാദംകേള്‍ക്കും.
അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ മാനിച്ചാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തമാസം രണ്ടിന് പരിഗണിക്കുമെന്ന് അറിയിച്ചത്. 2007ലെ കാവേരി ജലതര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് കര്‍ണാടക ജലം വഴിതിരിച്ചുവിട്ടതെന്ന് ഹരജിയില്‍ ആരോപിച്ചു. 50.052 ടിഎംസി ജലം തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടാന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് ഹരജിയില്‍ ആവശ്യപ്പെട്ടു.  കേരളം, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളുടേതടക്കം കാവേരി ജല സംബന്ധമായി സമര്‍പ്പിച്ച ഹരജികളെല്ലാം പരിഗണിക്കുന്നതിനു പ്രത്യേക ബെഞ്ചിനെ സുപ്രിംകോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക