|    Jan 22 Sun, 2017 5:12 am
FLASH NEWS

കാവേരി നദീതടം സന്ദര്‍ശിക്കാന്‍ ഉന്നതതല സാങ്കേതിക സംഘം

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കാവേരി നദീതടം സന്ദര്‍ശിച്ച് സ്ഥിതിഗതികളും വസ്തുതകളും വിലയിരുത്തുന്നതിന് കേന്ദ്ര ജലവിഭവവകുപ്പ് ഉന്നതതല സാങ്കേതികസംഘത്തെ നിയോഗിച്ചു. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝായാണ് സംഘത്തെ നയിക്കുക. ജലകമ്മീഷന്‍ അംഗം എസ് മസ്ഊദ് ഹുസയ്ന്‍, ഹൈദരാബാദിലെ ജലകമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍ കെ ഗുപ്ത, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോ അവരുടെ പ്രതിനിധികളോ, തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ഓരോ ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരും ഉന്നതതല സംഘത്തില്‍ അംഗങ്ങളാകും. ഇവര്‍ 17നു സുപ്രിംകോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക