|    Mar 28 Tue, 2017 7:18 pm
FLASH NEWS

കാവേരി നദീജല തര്‍ക്കം: അതിര്‍ത്തിയില്‍ കര്‍ണാടക വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

Published : 23rd September 2016 | Posted By: SMR

എടക്കര:  കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക വാഹനങ്ങള്‍ക്ക് നിയന്ത്രണം തുടരുന്നു. അതിര്‍ത്തിയിലെ വഴിക്കടവ് ആനമറിയില്‍ തമിഴ്‌നാട് പോലിസ് കര്‍ണാടക വാഹനങ്ങള്‍ തടഞ്ഞ് വയനാട് ജില്ല വഴി പറഞ്ഞുവിടുകയാണ്.
നാടുകാണിച്ചുരം വഴി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന ചരക്ക്, യാത്രാ വാഹനങ്ങളാണ് പോലിസ് തടയുന്നത്. എടവണ്ണ-അരീക്കോട്-താമരശ്ശേരി-മുത്തങ്ങ വഴി ഗുണ്ടല്‍പേട്ടിലൂടെ കര്‍ണാടകയിലേക്ക് പോവാന്‍ സാധിക്കും. അന്തര്‍ സംസ്ഥാന പാതയായ നാടുകാണിച്ചുരം വഴി നൂറ് കണക്കിന് വാഹനങ്ങളാണ് കേരളത്തിലേക്കും, തമിഴ്‌നാട്,  കര്‍ണാടക സംസ്ഥാനങ്ങളിലേക്കും നിതേ്യന യാത്ര ചെയ്യുന്നത്. മൈസൂര്‍, ബംഗളൂരു, ഊട്ടി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കടക്കം നിരവധി യാത്രാ വാഹനങ്ങളും ഇതുവഴി കടന്നുപോവുന്നുണ്ട്.
ഇതിന് പുറമെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗോവ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് വന്‍ തോതില്‍ ചരക്ക് ഗതാഗതം നടക്കുന്ന പാതകൂടിയാണ്. നെല്ല്, അരി, ഗോതമ്പ്, ശര്‍ക്കര, പഞ്ചസാര, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും മാര്‍ബിള്‍, ഗ്രാനൈറ്റ്, സിമന്റ്, ഇരുമ്പുരുക്ക്, യന്ത്ര സാമഗ്രികള്‍ തുടങ്ങി നിരവധി ചരക്കുകളാണ് നിതേ്യന ഇതുവഴി കേരളത്തിലേക്ക് എത്തുന്നത്.
നാനൂറോളം ചരക്ക് വാഹനങ്ങള്‍ ഇതുവഴി ദിവസേന കടന്നുപോവുന്നുണ്ടെന്നാണ് ആനമറിയിലെ വാണിജ്യ നികുതി ചെക്‌പോസ്റ്റ് അധികൃതര്‍ പറയുന്നത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് വന്‍തുക നുകുതിയായി ലഭിക്കുന്നുമുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയിലേറെയായി ചരക്കുനീക്കം നിലച്ച മട്ടാണ്. നികുതി വരുമാനത്തില്‍ വന്‍ കുറവുമുണ്ടായിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ചില പ്രദേശങ്ങളില്‍ നിന്നു ചരക്കുമായി വാഹനങ്ങള്‍ എത്തുന്നുമുണ്ട്. ബംഗളൂരു, തുംകൂര്‍ എന്നിവടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം നാടുകാണിച്ചുരംവഴി ചരക്ക് ലോറികളെത്തിയിരുന്നു. പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും വഴിക്കടവ് ആനമറിയില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ആനമറി വഴി കര്‍ണാടകയിലേക്ക് പോവുന്ന ചരക്ക് വാഹനങ്ങള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day