|    May 24 Wed, 2017 1:37 pm
FLASH NEWS

കാവേരി: ദേവഗൗഡ നിരാഹാര സമരം തുടങ്ങി

Published : 2nd October 2016 | Posted By: SMR

ബംഗളുരു: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. വിധാന്‍ സൗധിനടുത്ത മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപത്താണ് അദ്ദേഹം ഉപവാസമനുഷ്ഠിക്കുന്നത്. ഒക്ടോബര്‍ ആറുവരെ 6,000 ഘനയടി കാവേരി ജലം കര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ഗൗഡ നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചത്. കാവേരിജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി കേന്ദ്രത്തിനും നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ണാടകയ്ക്കു നീതി കിട്ടണമെന്നും മനുഷ്യരുടെ അതിജീവനത്തിന് കുടിവെള്ളം അത്യാവശ്യമാണെന്നും ഗൗഡ വാര്‍ത്താലേഖകരോടു പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കര്‍ണാടകയ്ക്ക് നീതി കിട്ടുന്നതുവരെ താന്‍ പ്രതിഷേധം തുടരും. പ്രധാനമന്ത്രിയില്‍ തനിക്കിപ്പോഴും വിശ്വാസമുണ്ട്. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അതേസമയം, സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ജി പരമേശ്വര ഗൗഡയെ സന്ദര്‍ശിച്ചു.
ദേവഗൗഡ എപ്പോഴും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പൊരുതിയിട്ടുണ്ടെന്ന് പരമേശ്വര പറഞ്ഞു. അദ്ദേഹത്തിന്റെ നിരാഹാരസമരം കോടതിയുടെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷ.
കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയില്‍ സമ്മതിച്ചത് കേന്ദ്രസര്‍ക്കാര്‍ കര്‍ണാടകയ്ക്ക് എതിരാണെന്നാണ് കാണിക്കുന്നത്. അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day