|    May 29 Mon, 2017 9:03 pm
FLASH NEWS

കാവേരി തര്‍ക്കം: വിദഗ്ധ സംഘം തമിഴ്‌നാട്ടില്‍

Published : 12th October 2016 | Posted By: SMR

ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയോഗിച്ച വിദഗ്ധ സംഘം തമിഴ്‌നാട്ടിലെ കാവേരി തടം സന്ദര്‍ശിച്ചശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി എസ് ഝായുടെ നേതൃത്വത്തിലുള്ള സംഘം ചീഫ് സെക്രട്ടറി പി രാമമോഹന റാവു, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് കെ പ്രഭാകര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. കഴിഞ്ഞയാഴ്ച ഇവര്‍ കര്‍ണാടക സന്ദര്‍ശിച്ചിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഈ മാസം 17ന് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഝാ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളും സംഘത്തോട് നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം മൂലം ഓരോ വര്‍ഷവും 2,500 കോടി രൂപ വരെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് സംഘത്തിനു സമര്‍പ്പിച്ച നിവേദനത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day