|    Jul 21 Fri, 2017 12:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കാവേരി തര്‍ക്കം: പ്രധാനമന്ത്രിക്ക് ഇടപെടാനാവില്ല- ബിജെപി

Published : 17th September 2016 | Posted By: SMR

ബംഗളുരു: കാവേരി നദീജല പ്രശ്‌നത്തില്‍ ഇപ്പോള്‍ പ്രധാനമന്ത്രിക്ക് ഇടപെടാനാവില്ലെന്നു കര്‍ണാടക ബിജെപി. പ്രധാനമന്ത്രി ഇടപെടണമെന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആവശ്യം വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണു ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതി വഴി നീതി ലഭ്യമാക്കാനാണു ശ്രമിക്കേണ്ടത്. കാവേരി വിഷയം സുപ്രിംകോടതിയിലായതിനാല്‍ പ്രധാനമന്ത്രിക്കോ കേന്ദ്രസര്‍ക്കാരിനോ ഇടപെടാനാവില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കടരാകി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചൂണ്ടിക്കാണിച്ചതാണ്. യെദ്യൂരപ്പ പറഞ്ഞു. കാവേരി പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. മറ്റു പാര്‍ട്ടികളും പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക