|    May 28 Sun, 2017 2:28 pm
FLASH NEWS

കാവേരി തര്‍ക്കം: കര്‍ണാടകത്തിന് തിരിച്ചടി; തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന് വീണ്ടും സുപ്രീംകോടതി

Published : 27th September 2016 | Posted By: mi.ptk

supremecourt

ന്യൂഡല്‍ഹി:  കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനല്‍കില്ലെന്ന കര്‍ണാടകയുടെ നിലപാടിന് വീണ്ടും തിരിച്ചടി. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് 6000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ട് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കാവേരി നദിയിലെ വെള്ളം ബംഗളൂരുവിനും നദീതട ജില്ലകള്‍ക്കും കുടിവെള്ളത്തിന് മാത്രമേ ഉപയോഗിക്കാനാകൂ എന്ന കര്‍ണാടക സര്‍ക്കാരിന്റെ പ്രമേയം കോടതി ഉത്തരവിനെ ബാധിക്കില്ലെന്ന് ചൂണ്ടികാട്ടിയ കോടതി ഇരു സംസ്ഥാനങ്ങളുമായി ചര്‍ച്ചയക്ക് വഴിയൊരുക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് നിര്‍ദേശിക്കുകയും ചെയ്തു.
കാവേരി നദിയിലെ ജലം പത്ത് ദിവസത്തേക്ക് കര്‍ണകാടകത്തിന് വിട്ട്‌നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ വിധിയുടെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധമാണ് കര്‍ണാടകത്തിലുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജലം വിട്ടുനല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി വിധി മറികടന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കുകയായിരുന്നു. ഈ പ്രമേയവുമായി കര്‍ണാടക വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടകയുടെ നിലപാടിനെതിരെ തമിഴ്‌നാടും കോടതിയെ സമീപിച്ചു. ഇരുവരുടെയും ഹര്‍ജികള്‍ പരിഗണിച്ച കോടതി കാവേരി നദിയിലെ വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന് വീണ്ടും ഉത്തരവിട്ടു. കോടതി ഉത്തരവ് അനുസരിക്കാതിരിക്കുന്നത് ഫെഡറല്‍ സംവിധാനത്തില്‍ പ്രശ്‌ന പരിഹാരമല്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് അനുസരിക്കുന്നതാണ് നല്ലതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതി താക്കീതും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day