|    Jan 17 Tue, 2017 4:50 pm
FLASH NEWS

കാവേരി തര്‍ക്കം:ഭാഗ്യ ബസ് കത്തിച്ചത് മട്ടന്‍ ബിരിയാണിക്ക് വേണ്ടിയെന്ന് അമ്മ

Published : 19th September 2016 | Posted By: mi.ptk

cauveri

ബംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങള്‍ക്കിടെ ബസുകള്‍ കത്തിച്ചത് ഭാഗ്യ എന്ന 22 കാരിയാണെന്ന് സൂചന. 100 രൂപയും മട്ടന്‍ ബിരിയാണിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തന്റെ മകളെ സുഹൃത്തുക്കള്‍ അക്രമങ്ങള്‍ക്കായി വിളിച്ചുകൊണ്ടുപോയതെന്ന് ഭാഗ്യയുടെ അമ്മ യെല്ലമ്മ മാധ്യമങ്ങളോട് പറഞ്ഞു. കെപിഎന്‍ ഗാരേജിനടുത്ത് ഗിരിനഗറില്‍ താമസിച്ചുവരുന്ന ഭാഗ്യയുടെ വീട്ടിലെത്തിയ സുഹൃത്തുക്കള്‍ ഭാഗ്യയോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ ബിരിയാണിയും പണവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും യെല്ലമ്മ പറഞ്ഞു.
സെപ്തംബര്‍ 12 ന് ബംഗളൂരുവിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത 11 പേരില്‍ ഏക പെണ്‍കുട്ടിയാണ് സി ഭാഗ്യ. തമിഴ്‌നാട്ടുകാരനായ വ്യക്തിയുടെ 42 ബസുകളാണ് കത്തിച്ചത്. ബസുകള്‍ നിര്‍ത്തിയിട്ടിരുന്നിടത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളുടെ അടി സ്ഥാനത്തിലായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം, ദൃശ്യങ്ങളില്‍ ഒരു സ്ത്രീയെ കാണാമെങ്കിലും അക്രമി സംഘത്തെ നയിച്ചത് ഭാഗ്യ തന്നെയാണോ എന്ന് വ്യക്തമല്ലെന്നും എന്നാല്‍ ബസുകള്‍ക്ക് തീ കൊളുത്തിയവരില്‍ ഒരാള്‍ ഭാഗ്യ തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 12ന് ബംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയിലാണ് തമിഴ്‌നാട്ടുകാരനായ കെപിഎന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ 42 ബസുകള്‍ അഗ്നിക്കിരയായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 795 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക