|    Jan 22 Mon, 2018 10:05 am
FLASH NEWS
Home   >  National   >  

കാവേരി തര്‍ക്കം:സ്റ്റാലിനും കനിമൊഴിയും വൈകോയും അറസ്റ്റില്‍

Published : 16th September 2016 | Posted By: mi.ptk

kanimozhi

ചെന്നൈ: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയുടെ നിലപാടില്‍ പ്രതിഷേധിച്ച് തമിഴിനാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നതിനിടെ ഡിഎംകെ നേതാക്കളായ എംകെ സ്റ്റാലിനും കനിമൊഴിയും അറസ്റ്റില്‍. തിരുച്ചിയില്‍ എംഡിഎംകെ നേതാവ് വൈകോയും അറസ്റ്റിലായി. പുതുക്കോട്ടയില്‍ ട്രെയിന്‍ തടയാനുള്ള ശ്രമത്തിനിടെയാണ് സ്റ്റാലിനും കനിമൊഴിയും അറസ്റ്റിലായത്. ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്.31 തമിഴ് സംഘടനകള്‍ സംയുക്തമായാണ് ബന്ദ് ആചരിക്കുന്നത്. ഭരണകക്ഷിയായ അണ്ണാ ഡിഎംകെ ബന്ദിന് പിന്തുണ നല്‍കിയിട്ടില്ല. ഡിഎംഡികെ നേതാവ് വിജയകാന്ത് നിരാഹാരസമരം നടത്തും.തമിഴ്‌നാട് സ്വദേശികള്‍ക്ക് നേരെ കര്‍ണാകത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണെന്നാണ് തമിഴ് സംഘടനകളുടെ ആരോപണം.ബന്ദിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി ഒരുലക്ഷത്തോളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞദിവസം ചെന്നൈയില്‍ പ്രതിഷേധപ്രകടനത്തിനിടെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാളുടെ നില ഗുരുതരമായി തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day