|    Mar 26 Sun, 2017 9:17 am
FLASH NEWS

കാവേരി : തമിഴ്‌നാടിന് നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

Published : 12th September 2016 | Posted By: G.A.G

supreme court india

ന്യൂഡല്‍ഹി : കാവേരി നദീജലം തമിഴ്‌നാട്ടിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കര്‍ണാടകത്തിന് നേരിയ ആശ്വാസം. തമിഴ് നാടിന് പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ കുറവു വരുത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദേശിച്ചു.ഇതനുസരിച്ച് പ്രതിദിനം 12000 ഘന അടി വെള്ളം കര്‍ണാടകം തമിഴ്‌നാടിന് വിട്ടുകൊടുത്താല്‍ മതി.
തമിഴ്‌നാട്ടിലെ കര്‍ഷകരുടെ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതിനായി പ്രതിദിനം 15,000 ഘനയടി വീതം വെള്ളം കൊടുക്കണമെന്നാണ് കര്‍ണാടകയോട് സുപ്രിംകോടതി കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നത്. വെള്ളം വിട്ടുകൊടുക്കാതിരുന്നാല്‍ തമിഴ്‌നാട്ടിലെ സാംബ കര്‍ഷകരുടെ വിളകള്‍ നശിക്കുമെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കൂടാതെ പോണ്ടിച്ചേരിക്കും അവരുടെ കരാര്‍ അനുസരിച്ചുള്ള വെള്ളം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാടിന് 419 ടിഎംസി അടി വെള്ളവും കേരളത്തിന് 270 ടിഎംസി അടി വെള്ളവും പോണ്ടിച്ചേരിക്ക് ഏഴ് ടിഎംസി അടി വെള്ളവും നല്‍കണമെന്നാണ് കാവേരി തര്‍ക്കപരിഹാര െ്രെടബ്യൂണലിന്റെ നിര്‍ദേശം.
അതേസമയം, കൂടുതല്‍ വെള്ളം വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല. കാവേരി നദീജല െ്രെടബ്യൂണലാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയത്. തമിഴ്‌നാടിനു നല്‍കാനുള്ള വെള്ളത്തിന്റെ പരിധി നിശ്ചയിച്ചത് െ്രെടബ്യൂണലാണ്.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയില്‍ കൃഷിക്കായി 50.52 ടിഎംസി അടി വെള്ളം വിട്ടുനല്‍കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മഴ കുറഞ്ഞതിനാല്‍ കാവേരിയുടെ നാല് സംഭരണികളിലായി 80 ടിഎംസി ജലത്തിന്റെ കുറവുള്ളതായും വെള്ളം തുറന്നുവിടാന്‍ സാധിക്കില്ലെന്നുമാണ് കര്‍ണാടകത്തിന്റെ വാദം

(Visited 81 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക