|    Mar 28 Tue, 2017 7:37 pm
FLASH NEWS

കാവേരി: തമിഴ്‌നാടിന് നല്‍കേണ്ട വെള്ളം കുറച്ചു

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്നു തമിഴ്‌നാടിനു പ്രതിദിനം നല്‍കേണ്ട ജലത്തിന്റെ അളവ് 3000 ഘനയടിയായി കുറച്ചു. കാവേരി നദീജലത്തര്‍ക്ക ട്രൈബ്യൂണല്‍ നിയോഗിച്ച മേല്‍നോട്ട സമിതിയുടേതാണ് തീരുമാനം. നാളെ മുതല്‍ 30ാം തിയ്യതി വരെ 3000 ഘനയടി വെള്ളം തമിഴ്‌നാടിനു വിട്ടുനല്‍കാനും കേന്ദ്ര ജലസെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായ സമിതി കര്‍ണാടകയ്ക്കു നിര്‍ദേശം നല്‍കി.
കാവേരി നദിയില്‍ നിന്നു സപ്തംബര്‍ 20 വരെ പ്രതിദിനം 15,000 ഘനയടി വെള്ളം തമിഴ്‌നാടിനു നല്‍കണമെന്നു സുപ്രിംകോടതി നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും കര്‍ണാടകയുടെ പ്രത്യേക അപേക്ഷ പരിഗണിച്ച് 12,000 ഘനയടിയായി കുറച്ചിരുന്നു. തമിഴ്‌നാടിനു നല്‍കുന്ന വെള്ളം പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന ആവശ്യത്തിനു കാവേരി നദീജല മേല്‍നോട്ട സമിതിയെ സമീപിക്കാനും സുപ്രിംകോടതി കര്‍ണാടകയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു.
കേരളം, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സമിതിയാണ് ഇന്നലെ യോഗം ചേര്‍ന്നത്. തമിഴ്‌നാടിനു വെള്ളം കൊടുക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ കര്‍ണാടക സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി കോടതി ഇന്നു പരിഗണിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day