|    Jan 20 Fri, 2017 9:50 pm
FLASH NEWS

കാവേരി ജലതര്‍ക്കം: കര്‍ണാടക കത്തുന്നു

Published : 7th September 2016 | Posted By: SMR

ബംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിനു നല്‍കുന്നതിനെതിരേ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. തമിഴ്‌നാടിന് 10 ദിവസത്തേക്ക് 15,000 ഘന അടി വീതം ജലം നല്‍കണമെന്നു കഴിഞ്ഞദിവസം സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ദേശീയപാതകളില്‍ ടയര്‍ കത്തിച്ച് പ്രതിഷേധക്കാര്‍ ഗതാഗതം സ്തംഭിപ്പിച്ചു.
തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള കര്‍ണാടക സര്‍ക്കാരിന്റെ 700 ബസ്സുകള്‍ തടഞ്ഞു. തെക്കന്‍ കര്‍ണാടകയിലെ മാണ്ട്യയിലാണു പ്രതിഷേധക്കാര്‍ ടയര്‍ കത്തിച്ചെറിഞ്ഞ് ബംഗളൂരു-മൈസൂര്‍ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയത്. ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ രണ്ടുദിവസം അവധിനല്‍കി. അടുത്ത വെള്ളിയാഴ്ചവരെ വൃന്ദാവന്‍ ഗാര്‍ഡനിലേക്കും കൃഷ്ണരാജാ സാഗര്‍ അണക്കെട്ടിലേക്കുമുള്ള വിനോദസഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തി. തമിഴ്‌നാട്ടിലേക്കുള്ള എല്ലാ ബസ്സുകളും നിര്‍ത്തുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ഒരു ബസ് പ്രതിഷേധക്കാര്‍ തകര്‍ത്തു. മാണ്ട്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് പോലിസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നു കര്‍ണാടകയിലേക്കു പോവുന്ന ബസ്സുകളും ലോറികളും ഹുസൂരില്‍ യാത്ര അവസാനിപ്പിച്ചു.
2007ല്‍ നിയോഗിച്ച തര്‍ക്കപരിഹാര കോടതിയുടെ വിധി പ്രകാരമുള്ള വെള്ളം കര്‍ണാടക നല്‍കിയിട്ടില്ലെന്ന പരാതിയുമായാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ജലസംഭരണികളില്‍ കുടിക്കാന്‍ പോലും വെള്ളമില്ലെന്നായിരുന്നു കര്‍ണാടകയുടെ വാദം. കൂടുതല്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്കു വിത്ത് വിതയ്ക്കാന്‍ കഴിയില്ലെന്നാണു തമിഴ്‌നാട് കോടതിയെ അറിയിച്ചത്. കര്‍ണാടകയോട് കഴിഞ്ഞദിവസം ‘ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക’ എന്ന തത്വം പാലിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, കോടതി ഉത്തരവ് പഠിച്ചതിനു ശേഷം മാത്രമേ തമിഴ്‌നാടിനു വെള്ളം നല്‍കുകയുള്ളൂവെന്നും ജനങ്ങള്‍ ശാന്തരാവണമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക