|    Sep 26 Wed, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാവേരി ജലം : 2480 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയില്‍

Published : 10th January 2017 | Posted By: fsq

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്നു ജലം നല്‍കാത്തതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വെള്ളം കാവേരിയില്‍ നിന്നു നല്‍കാത്തതിനാല്‍ കര്‍ണാടക  2480 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. കേസ് പരിഗണിച്ച കോടതി ഇരുസംസ്ഥാനങ്ങളോടും സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സാക്ഷികളുടെ പട്ടിക സമര്‍പ്പിക്കാനും നാല് ആഴ്ചയ്ക്കകം സത്യവാങ്മൂലത്തിന്റെ വിശദാംശം ഹാജരാക്കണമെന്നുമാണ് കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തമിഴ്‌നാടിനു പ്രതിദിനം 2000 ഘനയടി വെള്ളം നല്‍കുന്നതു തുടരണമെന്ന് സുപ്രിംകോടതി കര്‍ണാടക സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ ഇടക്കാല ഉത്തരവ് പാലിക്കണമെന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ദേശം. 2007ലെ കാവേരി ജല ട്രൈബ്യൂണല്‍ വിധിക്കെതിരേ തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജി ഫെബ്രുവരി 7നു കോടതി പരിഗണിക്കും. ഈ കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ കഴിഞ്ഞയാഴ്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതവ റോയി, എ എം ഖാന്‍വില്‍കര്‍ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചിരുന്നു. അടുത്ത ഉത്തരവുണ്ടാകുന്നതുവരെ തമിഴ്‌നാടിനു പ്രതിദിനം 2000 ഘനയടി വെള്ളം വീതം വിട്ടുനല്‍കണമെന്നും കോടതി കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss