|    Mar 29 Wed, 2017 11:09 am
FLASH NEWS

കാവേരി; ജലം വിവേകപൂര്‍വം വിതരണം ചെയ്യും: സാങ്കേതിക സമിതി

Published : 8th October 2016 | Posted By: SMR

ബംഗളൂരു: കാവേരി നദീജലം വിവേകപൂര്‍വം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സുപ്രിംകോടതി നിയോഗിച്ച കാവേരി സാങ്കേതിക സംഘം പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട്, കേരളം, പുതുശ്ശേരി സര്‍ക്കാരുകളുടെ പ്രതിനിധികളോടൊത്ത് കാവേരിതടം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംഘം.
കുറഞ്ഞ സമയത്തിനുള്ളില്‍ കാവേരി തീരത്തെ പരാമാവധി സ്ഥലം സന്ദര്‍ശിക്കുമെന്ന് സംഘം തലവനും കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനുമായ ജി എസ് ഝാ പറഞ്ഞു. കര്‍ണാടക ജലവിഭവമന്ത്രി എം ബി പാട്ടീല്‍ ജലക്ഷാമമനുഭവിക്കുന്ന കര്‍ണാടകയിലെ സ്ഥിതി വിശേഷം വീഡിയോ ദൃശ്യങ്ങളിലൂടെ സംഘാംഗങ്ങളെ ബോധ്യപ്പെടുത്തി. കര്‍ണാടക ചീഫ് സെക്രട്ടറി സുഭാഷ് ചന്ദ്ര കുന്‍ഷിയ, ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാകേഷ് സിങ്, കൃഷിവകുപ്പ് സെക്രട്ടറി മഹേശ്വര്‍ റാവു എന്നിവരും സംഘവുമായി കൂടിക്കാഴ്ച നടത്തി.
ഈമാസം 17ന് സംഘം സുപ്രിംകോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. സുപ്രിംകോടതി 18ന് കേസ് വീണ്ടും പരിഗണിക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day