|    Jul 26 Wed, 2017 2:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാവേരി ജലം നല്‍കാനാവില്ലെന്ന് കര്‍ണാടക

Published : 26th August 2016 | Posted By: SMR

ബംഗളൂരു: കര്‍ണാടകയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴലഭ്യത കുറഞ്ഞതിനാല്‍ കാവേരി നദീജലം നല്‍കാനാവില്ലെന്നും വരുംനാളുകളില്‍ നല്ല മഴ ലഭിച്ചാല്‍ പരിഗണിക്കാമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട് കര്‍ഷക പ്രതിനിധിസംഘത്തെ അറിയിച്ചതാണ് ഇക്കാര്യം. തമിഴകത്തെ ഒമ്പതു ലക്ഷം ഏക്കറിലെ കൃഷിക്ക് കാവേരിജലം നല്‍കണമെന്ന് പ്രതിനിധിസംഘം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, കാവേരിയിലെ അണക്കെട്ടുകളിലും നദീതട മേഖലയിലും പ്രതീക്ഷിച്ച ജലവിതാനം ഉയരാത്തതിനാല്‍ വെള്ളം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തമിഴ്‌നാടിന്റെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക നിയമസഭയിലെ കക്ഷിനേതാക്കളുടെ യോഗം ശനിയാഴ്ച മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാരും കാവേരീതട മേഖലയിലെ മന്ത്രിമാരും പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക