|    Oct 23 Mon, 2017 8:33 am
Home   >  National   >  

കാവേരി : സംഘര്‍ഷത്തിന് അയവ്, ബംഗളുരു ശാന്തമാവുന്നു

Published : 12th September 2016 | Posted By: G.A.G

bangalore

ബംഗളൂരു: തമിഴ്‌നാടിന് കാവേരിജലം നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ ചില ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയില്‍ നേരിയ അയവ്.
കാര്യമായ അക്രമസംഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ലെങ്കിലും അന്തരീഷത്തില്‍ കാര്യമായ മാറ്റമില്ല.
   അക്രമികള്‍ക്കു നേരെ ഇന്നലെയുണ്ടായ പോലിസ്  വെടിവെപ്പില്‍ ഒരാള്‍ മരിച്ചിരുന്നു.രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. നിരവധി ബസ്സുകള്‍ക്ക് അക്രമികള്‍ തീയിടുകയുണ്ടായി.നൂറിലേറെ വാഹനങ്ങളാണ് അഗ്‌നിക്കിരയായത്. കെപിഎന്‍ ട്രാവല്‍സിന്റെ 56 ബസ്സുകള്‍ കത്തിച്ചവയില്‍ ഉള്‍പ്പെടുന്നു.
    ബംഗളൂരുവില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.നാളെ വരെയാണ് നിരോധനാജ്ഞ
    സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.മൈസൂര്‍ ബംഗളുരു റോഡ് അടച്ചു.
      സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗളുരു മെട്രോ സര്‍വീസും  ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. തര്‍ക്ക പ്രശ്‌നത്തില്‍ ഇടപെട്ട് 15000ത്തിന് പകരം 12,000 ഘന അടി വെള്ളം തമിഴ്‌നാടിനു വിട്ടു നല്‍കിയാല്‍ മതിയെന്ന്  സുപ്രീം കോടതി ഉത്തരവിനു ശേഷവും സംഘര്‍ഷം രൂക്ഷമാവുന്നതാണ് ഇന്നലെ കണ്ടത്.

bangalore-2

lorry

two five four one three

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക