|    Jan 23 Mon, 2017 1:49 am
FLASH NEWS

കാവുങ്കല്‍ ക്ഷേത്രമൈതാനത്ത് സ്റ്റേഡിയം നിര്‍മിക്കും: ഡോ. തോമസ് ഐസക്

Published : 17th October 2016 | Posted By: Abbasali tf

മുഹമ്മ: കാവുങ്കല്‍ ക്ഷേത്ര മൈതാനത്ത് സ്റ്റേഡിയം നിര്‍മിക്കാന്‍ അടുത്ത ബജറ്റില്‍ തുക മാറ്റിവെക്കുമെന്ന് മന്ത്രി ടി എം തോമസ് ഐസക്. പൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ദേവി വിദ്യാനികേതന്‍ സ്‌കൂളില്‍ വിദ്യാഭ്യാസ മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലുലക്ഷം രൂപ മുടക്കി പൂഴിയിട്ട ഫുട്‌ബോള്‍ ഗ്രൗണ്ട് വേണമെന്ന ക്ഷേത്രഭാരവാഹികളുടെ നിവേദ—നത്തിന്, അത് വിപുലപ്പെടുത്തി സ്റ്റേഡിയവും എല്ലാ ജനവിഭാഗത്തിനും ക്ഷേത്ര കലകള്‍ പഠിക്കുന്നതിനുള്ള സൗകര്യവും ക്ഷേത്രക്കുളം കല്ലുകെട്ടി സംരക്ഷിക്കുന്നതിനുമുള്‍പ്പെടെയുള്ള പ്രൊജക്ട് കൊണ്ടുവന്നാല്‍ അടുത്ത ബജറ്റില്‍ അഞ്ചുകോടി നീക്കിവെക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം പ്രസിഡന്റ് സി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കംപ്യൂര്‍ ലാബ്-വെബ്‌സൈറ്റ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലും വികസന ഫണ്ട് കൂപ്പണ്‍ ഉദ്ഘാടനം കെ വി മേഘനാഥനും നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക