|    Mar 25 Sat, 2017 7:36 am
FLASH NEWS

കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്ന് റിയാസ് സുരേന്ദ്രനോട്

Published : 27th May 2016 | Posted By: G.A.G

RIYASAND-SURAN

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ മന്ത്രിമാര്‍ 13 എന്ന അക്കത്തെ പേടിയ്ക്കുന്നു എന്ന ആരോപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് ‘കാവിലെ പാട്ടുല്‍സവത്തിന് കാണാം’ എന്ന സിനിമാഡയലോഗുമായി സിപിഎം നേതാവ് മുഹമ്മദ് റിയാസിന്റെ മറുപടി ഫേസ്ബുക്കില്‍.

rIYAS-FB

വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യ ലിസവും അടിസ്ഥാനപ്രമാണമാക്കിയ സി പി എം, സി പി ഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ യെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.

13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന്  എന്നു ചോദിച്ച സുരേന്ദ്രന്‍ ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ് എന്നും കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായായാണ് ‘എത്ര ശ്രമിച്ചിട്ടും കൊലപ്പെടുത്താന്‍ ആകില്ല എന്നു തിരിച്ചറിഞ്ഞപ്പോള്‍,
തൂങ്ങിച്ചാവാന്‍ ആക്രോശിക്കുന്നു….
‘ഇനി നമുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാം’ എന്ന സിനിമാഡയലോഗിട്ട് റിയാസ് മറുപടി നല്‍കിയത്.

(Visited 1,557 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക