|    May 29 Mon, 2017 1:33 pm
FLASH NEWS

കാവിയുടെ കാലനാണ് ഞാന്‍: ആര്‍എസ്എസ് മുന്‍ പ്രചാരകന്‍

Published : 29th September 2016 | Posted By: Navas Ali kn

rss-1

എതിരാളികള്‍ക്കു നേരെയുള്ള മാരക അടവുകള്‍ പരിചയപ്പെടുത്തുന്നതിന് ആര്‍എസ്എസ് കാംപില്‍ വിതരണം ചെയ്യുന്ന പുസ്തകവുമായി മുന്‍ ആര്‍എസ്എസ് പ്രചാരകന്‍. കണ്ണൂരിലെ മുന്‍ ആര്‍എസ്എസ് പ്രചാരകനും ഇപ്പോള്‍ കടുത്ത സംഘ്പരിനാര വിമര്‍ശകനുമായ സുധീഷ് മിന്നിയാണ് ആര്‍എസ്എസി ഭീകരത വെളിപ്പെടുത്തുന്ന പുസ്തകം ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ സ്വയം സേവകരെ ക്ഷമിക്കണം…. നിങ്ങള്‍ക്ക് ഇതു കാണുമ്പോള്‍ സഹിക്കില്ലെന്നറിയാം… മുസ്ലിംകളെയും കൃസ്ത്യാനികളെയും കമ്മ്യൂണിസ്റ്റിനേയും ഇല്ലാത്താക്കാന്‍ വേണ്ടി ഒടിസിയില്‍ പഠിപ്പിക്കുന്ന പരിശീലകന്‍മാര്‍ക്ക് വേണ്ടിയുള്ള പുസ്തകമാണ് ഇത് എന്ന മുഖവുരയോടെയാണ് സുധീഷ് ചില പേജുകള്‍ പരിചയപ്പെടുത്തുന്നത്. കേരളത്തില്‍ എര്‍എസ്എസിന്റെ ആയുധപരിശീലനം ഉണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. കേരളത്തില്‍ നിങ്ങളുടെ സംഘടനയുടെ പതിനാറടിയന്തരത്തിന്റെ ചോറ് പി.ജയരാജേട്ടന്റെ കൂടെ ഞാന്‍ ഉണ്ണും… നിങ്ങളുടെ ഓരോ ശാഖോപശാഖയും വേരോടെ പിഴുതെടുക്കും… ഈ ആയുധ പരിശീലന പുസ്തകം ഈ നാടിന്റെ ഓരോ ന്യൂനപക്ഷ സമുദായങ്ങളുടെ ഇടയില്‍ പ്രദര്‍ശിപ്പിക്കും…ഞാനാരുമല്ല എന്നാണല്ലോ നിങ്ങള്‍ പറയുന്നത്.. കാലനാണ് ഞാന്‍ …. കാവിയുടെ കാലന്‍ എന്നും സുധീഷ് വ്യക്തമാക്കുന്നു. പുസ്‌കത്തില്‍ ദണ്ഡയും നിയുദ്ധയും പഠിപ്പിക്കുന്നത് എതിരാളികളെ തലോടാനായിരിക്കും എന്ന് അദ്ദേഹം പരിഹസിക്കുന്നുമുണ്ട്. ആര്‍എസ്എസ് വിട്ട് സിപിഎമ്മുമായി സഹകരിക്കുന്ന സുധീഷ് മിന്നി സിപിഎം വേദികളിലെ പ്രാസംഗികനുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day