|    Mar 26 Sun, 2017 2:50 pm
FLASH NEWS

കാവാലത്തിന് ആദരം: മഞ്ജു വാര്യരുടെ നാടകം 18ന്

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: നാടകലോകത്തേക്ക് കൈപിടിച്ചെത്തിച്ച ആചാര്യന് ശ്രദ്ധാഞ്ജലിയായി നടി മഞ്ജുവാര്യരുടെ ആദ്യ നാടകം അഭിജ്ഞാനശാകുന്തളം അരങ്ങിലേക്ക്. അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണത്തിലൊരുക്കിയ അവസാന നാടകമാണ് അഭിജ്ഞാനശാകുന്തളം. 18ന് വൈകീട്ട് 6.30ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടകം ഉദ്ഘാടനം ചെയ്യും. കാവാലം നാരായണപ്പണിക്കരുടെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് മഞ്ജു വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്തുള്ള അരങ്ങില്‍ തന്നെ ഈ നാടകം തുടക്കം കുറിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഇത് അദ്ദേഹത്തിനുള്ള ആദരവായാണ് സമര്‍പ്പിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റ് സംസ്‌കൃത നാടകങ്ങള്‍ പോലെതന്നെ മലയാള നാടകവേദിയിലെ പരീക്ഷണങ്ങളുടെ ഭാഗഭാക്കാവുകയും പുരാതന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും സംസ്‌കൃതത്തെക്കുറിച്ചും യുവാക്കളില്‍ താല്‍പര്യമുണര്‍ത്തുകയുമാണ് നാടകത്തിന്റെ ലക്ഷ്യം.
മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാടകം, സോപാനം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് ആന്‍ഡ് റിസേര്‍ച്ച് ആണ് അരങ്ങിലെത്തിക്കുന്നത്. സ്വരലയ സാംസ്‌കാരിക സംഘടനയാണ് നാടകത്തിന്റെ ആതിഥേയര്‍. കാവാലത്തിന്റെ മകനും ഗായകനുമായ കാവാലം ശ്രീകുമാര്‍, കൊച്ചുമകളും സോപാനത്തിന്റെ സെക്രട്ടറിയുമായ കല്യാണി, സോപാനം ചെയര്‍മാന്‍ നാരായണക്കുറുപ്പ്, സ്വരലയ പ്രസിഡന്റ് രാജ് മോഹന്‍, കവി പ്രഭാവര്‍മ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക