|    Aug 17 Fri, 2018 12:53 am

കാവനൂരില്‍ ഇടതിന് ഭരണം നഷ്ടമായി

Published : 10th August 2018 | Posted By: kasim kzm

അരീക്കോട്: കാവനൂര്‍ ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചര്‍ച്ച പാസായി. ഇതോടെ ഇടത് മുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. സിപിഎമ്മിലെ വിദ്യാവദിക്കെതിരെയാണ് ഇടത് സ്വതന്ത്ര അംഗമായ വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജിയെ യുഡിഎഫ് കൂട്ട് പിടിച്ച് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാക്കിയത്. ഒമ്പതിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.
ഇന്നലെ കാലത്ത് പത്തിന് ആരംഭിച്ച ചര്‍ച്ചക്ക് അരീക്കോട് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസര്‍ രാഗേഷ് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് അംഗം അബ്ദുല്‍ കരീമാണ് അവിശ്വാസ പ്രമേയത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് അംഗം ശരീഫ് കഠൂരന്‍ പിന്‍തുണച്ചു. പഞ്ചായത്തില്‍ ഭരണ സമിതി പ്രതിപക്ഷ വാര്‍ഡുകളോട് അവഗണ കാണിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് രണ്ടര വര്‍ഷത്തെ ഇടത്ത് ഭരണത്തിനെതിരില്‍ അവിശ്വാസം കൊണ്ട്‌വന്നത്. 2015ലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രാഗമായാണ് അഹമ്മദ് ഹാജി മല്‍സരിച്ചത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അഹമ്മദ് ഹാജിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ ഇടത് സ്വതന്ത്രാങ്ങമായി മല്‍സരിക്കുകയായിരുന്നു. ഇടതിനും വലതിനും ഒമ്പത് വീതം സീറ്റ് ലഭിച്ചതോടെ ഇടത് മുന്നണി അഹമ്മദ് ഹാജിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയാണ് രണ്ടര വര്‍ഷം ഭരണം നിലനില്‍ത്തിയത്. എന്നാല്‍ ഇടക്കാലത്ത് അഹമ്മദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നതോടെയാണ് കളമാറ്റത്തിന് തുടക്കമിട്ടത്.
യുഡിഎഫ് അവിശ്വാസത്തിന് നോട്ടിസ് കൊടുത്തത് മുതല്‍ വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി ലീഗിന്റെ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസം അദ്ദേഹത്തെ മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ അവിശ്വാസം ചര്‍ച്ചെക്കെടുക്കുമുമ്പ് ലീഗ് അണികളുടെ അകമ്പടിയോടെയാണ് അദ്ദേഹം പഞ്ചായത്ത് ഓഫി സില്‍ എത്തിയത്. അതിനിടെ അഹമ്മദ് ഹാജിയെ രണ്ട് ദിവസ്സമായി കാണ്‍മാനില്ലെന്ന വ്യാജ വാദവും ലീഗ് നടത്തിയിരുന്നു.
വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജിക്കെതിരെ സിപിഎം കൊണ്ട് വന്ന അവിശ്വാസ ചര്‍ച്ച 18 ന് നടക്കും. അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ കാവനൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. രണ്ടാം തവണയാണ് ഇടതിന് ഇവിടം ഭരണം ലഭിക്കുന്നത്. രണ്ട് തവണയും അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപെട്ട് ഇടക്ക്‌വച്ച് ഇറങ്ങിപോവുകയായിരുന്നു. 2000ത്തിലാണ് ഇതിന് മുമ്പ് ഭരണം ലഭിച്ചത്. പ്രസിഡന്റ് വിദ്യാവതി പുറത്തായതോടെ വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജിക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss