|    Sep 26 Tue, 2017 10:01 pm
FLASH NEWS

കാവനാട് മാര്‍ക്കറ്റില്‍ ഷീറ്റിടണമെന്ന്

Published : 14th October 2016 | Posted By: Abbasali tf

കാവനാട്: മല്‍സ്യ കച്ചവടം നടത്തുന്ന കാവനാട് മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ഷീറ്റ് ഇട്ട് നല്‍കണമെന്ന മല്‍സ്യ തൊഴിലാളികളുടെ ആവശ്യം ശക്തമാവുന്നു. മാര്‍ക്കറ്റില്‍ മല്‍സ്യ വില്‍പ്പന നടത്തണമെങ്കില്‍ ഒരാള്‍ ഒരു ദിവസം അമ്പത് രൂപ വീതം വാടക നല്‍കണം. എന്നാല്‍ മഴയായാലും കടുത്ത വെയിലായാലും അത് സഹിച്ചാണ് ഏറെ നാളായി കച്ചവടം നടത്തി വരുന്നത്. മറ്റു മാര്‍റ്റുകളില്‍ മല്‍സ്യ തൊഴിലാളികള്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ ഇരുന്ന് കച്ചവടം നടത്താനുള്ള സൗകര്യം നല്‍കാറുണ്ട്. എന്നാല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കാവനാട് മാര്‍ക്കറ്റില്‍  രണ്ട് സ്റ്റാളുകളിലായി ധാരാളം മല്‍സ്യതൊഴിലാളികള്‍ കച്ചവടം  നടത്താനായി എത്താറുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക