|    Jul 27 Thu, 2017 2:32 pm
FLASH NEWS

കാവതികളം ശുദ്ധജല പദ്ധതി അവതാളത്തില്‍

Published : 27th September 2016 | Posted By: SMR

കോട്ടക്കല്‍: കാവതികളം ശുദ്ധജല പദ്ധതി അവതാളത്തില്‍. 2000ല്‍ കോട്ടൂര്‍ ആമപാറ കാവതികളം ഭാഗങ്ങളിലുള്ളവര്‍ക്കായാണ് കാവതികളം കുടിവെള്ള പദ്ധതി തുടങ്ങിയത്. കുഴല്‍ക്കിണറും രണ്ട് ജലസംഭരണികളമുണ്ടെങ്കിലും കോട്ടപ്പറമ്പ് ആമപാറ കോട്ടൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് പദ്ധതികൊണ്ട് യാതൊരുവിധ പ്രയോജനവുമില്ല. 2004 കോട്ടൂരില്‍ കുഴല്‍ക്കിണറും കോട്ടപ്പറമ്പില്‍ ആയിരം ലിറ്റര്‍ ഉള്‍ക്കൊള്ളാവുന്ന ടാങ്കും സ്ഥാപിച്ച് മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ നാടകം അരങ്ങ് തകര്‍ത്തുവെന്നല്ലാതെ നാട്ടുകാര്‍ക്ക് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. 2005ല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു വന്നതോടെ അടുത്ത നാടകവുമായി അധികൃതര്‍ രംഗത്തെത്തി.
20000 ലിറ്ററിന്റെ മറ്റൊരു ടാങ്കും കൂടി ഇവിടെ സ്ഥാപിച്ച് മലപ്പുറം എംഎല്‍എ ആയിരുന്ന എം ഉമ്മര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അതോടെ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്കുമുമ്പില്‍ രണ്ട് സ്മാരകം കണക്കെ ടാങ്കുകള്‍ ഉയര്‍ന്നതല്ലാതെ പ്രയോജനമുണ്ടായില്ല.
രണ്ട് ഘട്ടങ്ങളിലായി എട്ട് ലക്ഷത്തിലധികം രൂപ ചെലവിട്ട് നിര്‍മിച്ച പദ്ധതിയുടെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുത കണക്ഷന്‍ കുടിശിക അടക്കാത്തിന്റെ പേരില്‍ വിച്ഛേദിച്ചു. പ്രയോജനമില്ലാതെ ചോദ്യ ചിഹ്നമായി നില്‍ക്കുന്ന ടാങ്കുകള്‍ക്ക് ഈ വേനലിലെങ്കിലും മോചനം കിട്ടുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക