|    May 21 Mon, 2018 12:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കാഴ്ച വൈകല്യമുള്ളവര്‍ക്ക് പുതിയ നോട്ടുകള്‍ വിനയായി

Published : 21st April 2017 | Posted By: fsq

 

മുംബൈ: കാഴ്ച വൈകല്യമുള്ളവര്‍ക്ക് പുതിയ നോട്ടുകള്‍ പ്രതികൂലമാകുന്നതായി പരാതി. സ്പര്‍ശനത്തിലൂടെ ഇവര്‍ക്ക് പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. പുതിയ 500ന്റെയും 2000ന്റെയും നോട്ടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുദ്രകള്‍ ഇല്ലാത്തതിനാല്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി കാഴ്ച വൈകല്യമുള്ളവരുടെ സംഘടനയുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനമായപ്പോള്‍ വിരലുകള്‍കൊണ്ട് അവ തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കണമെന്ന് കേന്ദ്രത്തോട് അറിയിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പാക്കിയില്ലെന്ന് എന്‍എബി സെക്രട്ടറി ജോക്വിം റാപോസ് പറയുന്നു. ഇന്ത്യയില്‍ 80 ലക്ഷം പേര്‍ക്ക് കാഴ്ച വൈകല്യമുണ്ട്. പുതിയ നോട്ടുകള്‍ അച്ചടിക്കുന്ന സമയത്ത് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ചില്ല. പഴയ നോട്ടുകള്‍ ഇവര്‍ക്ക് വേഗം തിരിച്ചറിയാന്‍ സാധിച്ചിരുന്നതായും റാപോസ് പറഞ്ഞു. നൂറുശതമാനം കാഴ്ച വൈകല്യമുള്ളവരും കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുമടക്കം നിരവധി പേര്‍ പുതിയ നോട്ടുകള്‍ മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss