|    Jan 18 Wed, 2017 12:49 am
FLASH NEWS

കാഴ്ച പരിമിതര്‍ക്കുള്ള ട്വന്റി- 20 ക്രിക്കറ്റ് : ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

Published : 19th January 2016 | Posted By: G.A.G

കൊച്ചി: കാഴ്ച പരിമിതര്‍ക്കായുള്ള പ്രഥമ  ട്വന്റി-ട്വന്റി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നലെ രാവിലെ നടന്ന ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെ 179 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍മാരായ പ്രകാശ് ജെറെമിയയുടെയും അജയ് റെഡ്ഡിയുടെയും സെഞ്ച്വറി മികവില്‍  വിക്കറ്റ് നഷ്ടപ്പെടാതെ 278 റണ്‍സ് നേടി.  പ്രകാശ് 72 പന്തില്‍ 144 റണ്‍സും നായകന്‍ കൂടിയായ അജയ് റെഡ്ഡി 53 പന്തില്‍ 105 റണ്‍സും നേടി. ഇരുവരും 17 ബൗണ്ടറികള്‍ വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്  ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബൗളിങ്ങിലും മികവ് കാട്ടി മൂന്നു വിക്കറ്റുകള്‍ കൊയ്ത പ്രകാശ് തന്നെയാണ് കളിയിലെ താരം. ഉച്ചയ്ക്കു നടന്ന രണ്ടാം മല്‍സരത്തില്‍ പാകിസ്താന്‍ നേപ്പാളിനെ 9 വിക്കറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍: നേപ്പാള്‍ 18.1 ഓവറില്‍ 85 റണ്‍സിന് എല്ലാവരും പുറത്ത്. പാകിസ്താന്‍: 7.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക