|    Sep 21 Thu, 2017 1:37 am
Home   >  Todays Paper  >  page 12  >  

കാഴ്ച പരിമിതരുടെ ടി-ട്വന്റി ക്രിക്കറ്റ്: കേരളത്തിന് പരമ്പര

Published : 26th September 2016 | Posted By: SMR

കൊച്ചി: മധ്യപ്രദേശിനെതിരായ കാഴ്ചപരിമിതരുടെ ടി-ട്വന്റി ക്രിക്കറ്റില്‍ കേരളത്തിന് സമ്പൂര്‍ണ്ണ ജയം. മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ കേരളം എട്ട് വിക്കറ്റിന് മധ്യപ്രദേശിനെ തകര്‍ത്തു. ഇതോടെ മൂന്നു മല്‍സരങ്ങളും വിജയിച്ച് പരമ്പര കേരളം തൂത്തുവാരി.
ആലുവ അന്ധ വിദ്യാലയ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരമ്പരയിലെ അവസാന മല്‍സരത്തി ല്‍ ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിശ്ചിത ഓവറില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി. മധ്യപ്രദേശിനായി നിതേഷ് 68 റണ്‍സ് നേടി.
മറുപടി ബാറ്റിങിനിറങ്ങിയ കേരളം 18 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതു രണ്ടാംതവണയാണ് കേരള ടീം ഒരു പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക