|    May 24 Wed, 2017 4:15 am
FLASH NEWS

കാഴ്ച പരിമിതരുടെ ക്രിക്കറ്റ് : റെയിന്‍ബോ സ്റ്റാര്‍സിന് കിരീടം

Published : 19th May 2017 | Posted By: fsq

 

തിരുവനന്തപുരം: കാഴ്ച പരിമിതര്‍ക്കുള്ള അഞ്ചാമത് അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കെഎഫ്ബി ടൈഗേര്‍സ് കോട്ടയത്തെ 38 റണ്‍സിന് പരാജയപ്പെടുത്തി റെയിന്‍ബോ സ്റ്റാര്‍സ് കാസര്‍കോട് കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത കാസര്‍കോട് 1 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി നേടിയ അബ്ദുല്‍ മനാഫ് മികച്ച പ്രകടനം കാഴ്ച്ച വച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെഎഫ്ബി ടൈഗേര്‍സ് കോട്ടയം 10 ഓവറില്‍ 88 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മഴകാരണം പത്ത് ഓവറില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിലായിരുന്നു മല്‍സരം. ആദ്യ സെമിഫൈനലില്‍ റെയിന്‍ബോ സ്റ്റാര്‍സ് കാസര്‍കോട് പാലക്കാട് തണ്ടേര്‍സിനെയും രണ്ടാം സെമിഫൈനലില്‍ കെഎഫ്ബി ടസ്‌കേഴ്‌സ് മലപ്പുറത്തെ കെഎഫ്ബി ടൈഗേര്‍സ് കോട്ടയവും പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് അര്‍ഹത നേടിയത്. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day