|    Feb 25 Sat, 2017 7:33 pm
FLASH NEWS

കാഴ്ച നഷ്ടപ്പെട്ടേക്കാവുന്ന പരിക്കില്‍ നിന്ന് രക്ഷപ്പെട്ട് വാന്‍പേഴ്‌സി

Published : 9th November 2016 | Posted By: SMR

ഇസ്താബുള്‍: ഹോളണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ റോബിന്‍ വാന്‍പേഴ്‌സി തന്റെ കാഴ്ച തന്നെ നഷ്ടപ്പെടുമായിരുന്ന ഗുരുതര പരിക്കില്‍ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്. തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാച്ചെയ്ക്കായി കളിക്കുന്നതിനിടെയാണ് എതിര്‍ താരത്തിന്റെ കൈമുട്ടു കൊണ്ടുള്ള ഇടിയേറ്റ് വാന്‍പേഴ്‌സിക്കു പരിക്കേറ്റത്. ഗ്രൗണ്ടില്‍ വീണ താരത്തിന്റെ കണ്ണില്‍ നിന്ന് രക്തം വാര്‍ന്നതോടെ മെഡിക്കല്‍സംഘം ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ പരിക്ക് ഗൗരവമുള്ളതല്ലെന്ന് കണ്ടെത്തി.
ഒരു കണ്ണിനു കാഴ്ച നഷ്ടമായേക്കാമെന്നും 33കാരനായ വാന്‍പേഴ്‌സിക്ക് ഇനിയൊരിക്കലും ഫുട്‌ബോള്‍ കളിക്കാനാവില്ലെന്നുമാണ് ചില മാധ്യമങ്ങള്‍ തൊട്ടടുത്ത ദിവസം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഭയപ്പെടുന്നതുപോലെ ഒന്നുമില്ലെന്ന് വാന്‍പേഴ്‌സി ഫേസ്ബുക്ക് പേജിലൂടെ ആരാധരെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക