|    Jan 19 Thu, 2017 1:55 am
FLASH NEWS

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് മല്‍സരം ആലുവയില്‍

Published : 17th April 2016 | Posted By: SMR

കൊച്ചി: കാഴ്ചപരിമിതര്‍ക്കായി ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സ് ഇന്‍ കേരള (സിഎബികെ) സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈമാസം 18 മുതല്‍ 24 വരെ ആലുവ ബ്ലൈന്‍ഡ് സ്‌കൂള്‍ മൈതാനിയില്‍ നടക്കും. ഒമ്പത് ടീമുകളാണ് ഇത്തവണ മല്‍സരത്തില്‍ പങ്കെടുക്കുന്നത്.
എന്‍എബി ചലഞ്ചേഴ്‌സ് തിരുവനന്തപുരം, കെഎഫ്ബി ടൈഗേഴ്‌സ് കോട്ടയം, അക്കാദമി സീഗള്‍സ്, ഡ്രാഗ സ്റ്റാര്‍സ് കെഎഫ്ബി തൃശൂര്‍, ഷാര്‍പ്പ് ഷൂട്ടേഴ്‌സ് പാലക്കാട്, കെഎഫ്ബി ടസ്‌കേഴ്‌സ് മലപ്പുറം, മലബാര്‍ സൂപ്പര്‍ കിങ്‌സ്, യങ്സ്റ്റാര്‍ കണ്ണൂര്‍, റെയിന്‍ബോ സ്റ്റാര്‍ കാസര്‍കോട് എന്നിവയാണു ടീമുകള്‍. വിജയികള്‍ക്ക് 20,000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 13,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്കു പ്രോല്‍സാഹനസമ്മാനവും നല്‍കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക