|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കാഴ്ചക്കാര്‍ക്ക് വിസ്മയമായി തട്ടേക്കാട് രാജഹംസം

Published : 18th November 2018 | Posted By: kasim kzm

കോതമംഗലം: വലുപ്പംകൊണ്ടും രൂപഭംഗികൊണ്ടും കാഴ്ചക്കാര്‍ക്ക് വിസ്മയമായ രാജഹംസം തട്ടേക്കാട് എത്തി. പക്ഷികളുടെ പറുദീസ തേടിയെത്തുന്ന ആദ്യ രാജഹംസമാണ് ഇത്. ഗ്രേറ്റര്‍ ഫഌമിങ്‌ഗോ എന്ന് പേരുള്ള രാജഹംസം ആദ്യമായാണ് തട്ടേക്കാട് മേഖലയിലെത്തുന്നത്. ഇന്ത്യയില്‍ ഗുജറാത്തിലെ കച്ചിലും സൈബീരിയ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലുമാണ് രാജഹംസങ്ങള്‍ കാണപ്പെടുന്നത്. കടല്‍ക്കരയിലെ ചതുപ്പുകളിലാണ് ഇവയുടെ വാസം.
നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇവ കൂട്ടമായി ദേശാടനം നടത്താറുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിലെ ജലാശയത്തില്‍ വീണുകിടക്കുന്ന അവസ്ഥയിലാണ് പക്ഷിയെ പക്ഷി സങ്കേതം അധികൃതര്‍ക്കു കിട്ടുന്നത്. മൂന്നുകിലോ ഭാരം വരുന്ന ഈ പക്ഷിക്ക് നാലടി ഉയരമുണ്ട്. കടല്‍ക്കരയിലെ ചതുപ്പില്‍ ഉയരത്തില്‍ മണ്‍കൂനകള്‍ ഉണ്ടാക്കി അതിനു മുകളിലെ കുഴികളിലാണ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. റോസും വെള്ളയും ഇടകലര്‍ന്ന തൂവലും നീളമുള്ള ചുണ്ടും ഉള്ള ഈ പക്ഷിയുടെ കഴുത്ത് പാമ്പിനെ അനുസ്മരിപ്പിക്കുന്നതാണ്. വെള്ളത്തിലും കരയിലുമുള്ള ചെറുപ്രാണികളും സസ്യങ്ങളുടെ വിത്തുകളുമാണ് പ്രധാന ആഹാരം.
കാലിനു നേരിയ പരിക്കുപറ്റിയ രാജഹംസത്തെ പക്ഷിസങ്കേതത്തിലെ ഉദ്യോഗസ്ഥരായ ഡോ. ആര്‍ സുഗതന്‍, ഷാജി, ഷിബു, സ്റ്റീഫന്‍ എന്നിവരാണു പരിചരിച്ചത്. സുഖംപ്രാപിച്ച ഈ പക്ഷിയെ ഉടനെ വിവരങ്ങള്‍ രേഖപ്പെടുത്തിയ വളയം കാലില്‍ ഘടിപ്പിച്ച് പറത്തിവിടുമെന്നും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് വഴിതെറ്റിയെത്തിയതാവാമെന്നും തട്ടേക്കാട് പക്ഷിസങ്കേതം അധികൃതര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss