|    Mar 30 Thu, 2017 8:23 am
FLASH NEWS

കാളിയാര്‍ സ്റ്റാന്റില്‍ ബസ്സുകള്‍ കയറുന്നില്ല

Published : 17th October 2016 | Posted By: Abbasali tf

തൊടുപുഴ: വണ്ണപ്പുറം-തൊടുപുഴ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും കാളിയാര്‍ ബസ്സ് സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന് പരാതി.ഇതുമൂലം യാത്രക്കാര്‍ ദുരിതം അനുഭവിക്കുകയാണ്. വണ്ണപ്പുറത്ത് നിന്ന് തൊടുപുഴ റൂട്ടിലേക്കുള്ള് ബസ്സുകള്‍  സ്റ്റാന്‍ഡില്‍ കയറാതെ  പോവുകയാണ്  സ്ഥിരം പതിവ്.ഈ ബസ്സ് സ്റ്റാന്‍ഡിന്റെ സമീപത്ത് രണ്ട് സ്‌കൂളുകള്‍ സ്ഥതി ചെയ്യുന്നുണ്ട്.യൂനിഫോം ഡ്രസ്സുള്ള കുട്ടികളെ കണ്ടാല്‍ ബസ്സ് നിറുത്താതെ പോകുന്നത് മൂലമുള്ള പരാതികള്‍ നിരവധി കാളിയാര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുള്ളതാണ്.എന്നാല്‍ ഈ പരാതികള്‍ക്ക് ഒന്ന് പോലും തീര്‍പ്പ് കല്‍പ്പിക്കുവാന്‍ അധികാരികള്‍ സമയം കണ്ടെത്തുന്നില്ല.പോലിസ് സ്‌റ്റേഷന്റെ മുമ്പിലുള്ള ഈ ബസ്സ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയ്ക്കു പോലും പോലിസിനെ നിയോഗിക്കുന്നില്ലായെന്ന പരാതിയും നിലവിലുണ്ട്.പെര്‍മിറ്റുള്ള  ബസ്സുകള്‍ വിദ്യാര്‍ഥികളോടും, മറ്റ് യാത്രക്കാരോടും കാണിക്കുന്ന അനീതിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുന്നില്ലായെന്ന പരാതിയും നിലവിലുണ്ട്.സ്വകാര്യ ബസ്സുകളും,കെഎസ്ആര്‍ടിസി ബസ്സുകളും തമ്മിലുള്ള മത്സരയോട്ടമാണ് ഇതിന്റെ അടിസ്ഥാന കാരണം. ജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ക്ക് അധികാരികള്‍  നടപടിയെടുത്തില്ലെങ്കില്‍ സമരമുറകളുമായി മുന്നോട്ടിറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day