|    May 29 Mon, 2017 9:48 am
FLASH NEWS

കാളികാവ് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു

Published : 6th September 2016 | Posted By: SMR

കാളികാവ്: ഗ്രാമപ്പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. ഇതോടെ പത്ത് മാസത്തെ ഇടതുഭരണത്തിന് അന്ത്യമായി. മുസ്‌ലിംലീഗിന്റെ വി പി എ നാസര്‍ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസ്സിലെ സുഫൈറയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വേറിട്ടു മല്‍സരിച്ച മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും ഭരണസമിതി തിരഞ്ഞെടുപ്പിലും പോരടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഭൂരിപക്ഷമില്ലാത്ത സിപിഎമ്മിന് ഭരണത്തിലെത്താനായത്. ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യോജിപ്പിലെത്തിയ മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ ധാരണയിലെത്തി. എന്നാല്‍, പ്രസിഡന്റ് പദത്തെചൊല്ലിയുള്ള തര്‍ക്കം പിന്നെയും തുടര്‍ന്നു. യുഡിഎഫ് ജില്ലാ നേതൃത്വം ഇടപെട് പ്രശ്‌നം പരിഹരിച്ചു. ഇതനുസരിച്ച് ആദ്യത്തെ ഒരു വര്‍ഷം പ്രസിഡന്റ് പദം ലീഗിനും തുടര്‍ന്ന് രണ്ടു വര്‍ഷം കോണ്‍ഗ്രസിനും നല്‍കാന്‍ ധാരണയായി. ഇതിനെതിരേ കോണ്‍ഗ്രസില്‍ ഇപ്പോഴും അമര്‍ഷം പുകയുന്നുണ്ട്. ഇടതുഭരണം തന്നെയാണ് നല്ലതെന്ന പ്രചാരണവുമായി യുഡിഎഫ് സേവ് ഫോറം രംഗത്ത് വന്നിരുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ലീഗിലെത്തിയ വി പി എ നാസറിന് അമിത പ്രാധാന്യം നല്‍കിയെന്ന ആരോപണവുമായി യൂത്ത്‌ലീഗില്‍ നിന്നൊരു വിഭാഗവും രംഗത്തുവന്നു.
ഇടതുപക്ഷത്തുനിന്ന് മുന്‍ പ്രസിഡന്റ് നീലേങ്ങാടന്‍ സൈദാലിയും വൈസ് പ്രസിഡന്റ് കൗലത്തും മല്‍സരിച്ചു. എട്ടിനെതിരേ പതിനൊന്നു വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
പിഡബ്ല്യുഡി അസിസ്സ്റ്റന്റ് എന്‍ജിനീയര്‍ പ്രമോദ് കുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുന്‍ പ്രസിഡന്റ് പി രാമചന്ദ്രന്‍, ചാത്തുക്കുട്ടി, മുജീബുര്‍റഹ്മാന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day