|    Jan 16 Mon, 2017 6:29 pm

കാളികാവ് പഞ്ചായത്ത് ഓഫിസില്‍ സിപിഎം അക്രമം;പ്രസിഡന്റിന് മര്‍ദ്ദനമേറ്റു

Published : 7th September 2016 | Posted By: mi.ptk

cpm flag

കാളികാവ്: ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ സിപിഎം അക്രമം. പഞ്ചായത്ത് പ്രസിഡന്റിന് മര്‍ദ്ദനമേറ്റു. പ്രസിഡന്റ് മുസ്്‌ലിം ലീഗിലെ വി പി എ നാസറിനാണു മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണു സംഭവം. നാസറിനെ വണ്ടുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. ഇന്നലെ പുതിയ പ്രസിഡന്റായി നാസര്‍ ചുമതലയേറ്റത്. പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റിന്റെ മുറിയില്‍ നിന്നു സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായത്. കഴിഞ്ഞ ഒമ്പതു മാസം സിപിഎമ്മാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇതിനിടയിലാണ് കുഞ്ഞാലിയുടെ ഫോട്ടോ പ്രസിഡന്റിന്റെ മുറിയില്‍ സ്ഥാപിച്ചത്. ഇപ്പോള്‍ മുസ്്‌ലിംലീഗിന് ഭരണം കിട്ടിയപ്പോഴാണ് കുഞ്ഞാലിയുടെ ഫോട്ടോ മാറ്റാന്‍ തീരുമാനിച്ചത്. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ജീവനക്കാര്‍ ഫോട്ടോയെടുത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാപിച്ചു. ഇതറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഫോട്ടോ പ്രസിഡന്റിന്റെ മുറിയില്‍ തന്നെ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടു. വഴങ്ങാത്ത പ്രസിഡന്റിന്റെ മര്‍ദ്ദിക്കുകയാണുണ്ടായത്. അതേസമയം, നേതാക്കളുമായി ധാരണയിലെത്തിയ ശേഷമാണ് ഫോട്ടോ മാറ്റിയതെന്നു പ്രസിഡന്റ് പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ഭരണസമിതിയൊ പഞ്ചായത്ത് രൂപംകൊണ്ടതിന് ശേഷമോ സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ പഞ്ചായത്തില്‍ സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിട്ടില്ല. പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു സഖാവ് കുഞ്ഞാലി. നിലമ്പൂര്‍ എംഎല്‍എയാവുമ്പോഴാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ പഞ്ചായത്ത് ഓഫിസില്‍നിന്നു മാറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ പി രാമദാസനെയും പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ടൗണില്‍ പ്രകടനം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക