|    Mar 26 Sun, 2017 4:42 pm
FLASH NEWS

കാളികാവ് ടൗണില്‍ മണിക്കൂറുകള്‍ നീണ്ട സിപിഎം-യുഡിഎഫ് സംഘര്‍ഷം

Published : 7th September 2016 | Posted By: mi.ptk

congress-cpim

കാളികാവ്: ഗ്രാമപ്പഞ്ചായത്ത് ഓഫിസിലെ സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവത്തെ തുടര്‍ന്ന് കാളികാവ് ടൗണില്‍ സംഘര്‍ഷം. സിപിഎമ്മും യുഡിഎഫും നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് സംഘര്‍ഷം. ഗ്രാമപ്പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റ് കൂടിയായ സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ എടുത്തുമാറ്റാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമത്തിനെതിരെയാണ് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയത്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു സിപിഎം പ്രകടനം. വൈകുന്നേരം 7.30ഓടെ യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി പി എ നാസറിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തിയത്. ഇരു വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യമാണ് എതിര്‍ പാര്‍ട്ടിക്കാര്‍ക്കെതിരേ ഉന്നയിച്ചത്. യുഡിഎഫ് നടത്തിയ പ്രകടനം കടന്നുപോയതിനെ തുടര്‍ന്ന് മറുഭാഗത്ത് നിന്ന് ശക്തമായ കൂവിവിളി ഉണ്ടായി. നേതാക്കന്‍മാരുടെയും പോലിസിന്റെയും ശക്തമായ ഇടപെടല്‍ ആദ്യം സംഘര്‍ഷം ഒഴിവാക്കി. യുഡിഎഫ് പ്രതിഷേധ പ്രകടനം ജങ്ഷനില്‍ പോയി തിരികെ എത്തിയതോടെ വീണ്ടും കൂവി വിളിയും മുദ്രാവാക്യം വിളിയും ശക്തമായി. ഒരു മണിക്കൂറോളം സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും പരസ്പരം പോര്‍വിളി നടത്തി. ഫോട്ടോ എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്ന് സിപിഎമ്മും എടുത്തുമാറ്റുമെന്ന് യുഡിഎഫ് നേതാക്കളും പ്രഖ്യാപിച്ചു.  ഇരുവിഭാഗത്തിലെയും നേതാക്കളും കാളികാവ് പോലിസും നടത്തിയ ഇടപെടലിലാണ് സംഘര്‍ഷം അവസാനിച്ചത്. സംഘര്‍ഷം ശമിച്ചതിന് ശേഷം വണ്ടൂര്‍ സിഐയും സംഘവും സ്ഥലത്തെത്തി. കാളികാവില്‍ ഏറെ വൈകിയും പോലിസ് കാവല്‍ തുടരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക