|    Feb 21 Wed, 2018 12:57 am
FLASH NEWS

കാളികാവ് ഗ്രാമപ്പഞ്ചായത്ത് : അസ്മാബി വൈസ് പ്രസിഡന്റ്

Published : 2nd November 2017 | Posted By: fsq

 

കാളികാവ്: കാളികാവ് ഗ്രാമപ്പഞ്ചായത്തില്‍ സി ടി അസ്മാബി വൈസ് പ്രസിഡന്റ്. യുഡിഎഫ് ധാരണ പ്രകാരം കോണ്‍ഗ്രസിലെ എം സുഫൈറ രാജിവച്ച ഒഴിവിലേക്കാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചച്ചവിടി വാര്‍ഡ് അംഗമായ സി ടി അസ്മാബിയെ കോണ്‍ഗ്രസ് അംഗമായ എ വി മന്‍സൂറാണ് നിര്‍ദേശിച്ചത്. മുസ്്‌ലീംലീഗിലെ പി ടി ഹാരിസ് പിന്‍താങ്ങുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ ഖൗലത്തിന്റെ പേര് രാമചന്ദ്രന്‍ നിര്‍ദേശിക്കുകയും സുലൈഖ പിന്‍താങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ സി ടി അസ്മാബിക്ക് 11ഉം ഖൗലത്തിന് ഏഴും വോട്ടുകള്‍ ലഭിച്ചു. സിപിഎമ്മിലെ ഒരംഗം തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വരണാധികാരിയായ നിലമ്പൂര്‍ പെതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രിന്‍സ് ബാലന്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss