|    Jan 18 Wed, 2017 3:07 am
FLASH NEWS

കാളികാവില്‍ 15 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

Published : 24th September 2016 | Posted By: SMR

കാളികാവ്: 15 കിലോ കഞ്ചാവുമായി മൂന്നുപേര്‍ കാളികാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പിടിയിലായവര്‍ അന്തര്‍സംസ്ഥാന സംഘത്തിലെ പ്രാധാന കണ്ണികളാണെന്ന് പോലിസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പിടിച്ചെടുത്തു. ചെറുകോട് ഖാദര്‍ പടിയില്‍വച്ച് ബൈക്കില്‍ നാലുകിലോ കഞ്ചാവുമായി വന്ന തമിഴ്‌നാട് തേനി സ്വദേശി നാരയണനെ( 22)യാണ് ആദ്യം പിടികൂടിയത്. ഇയാളില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാറിലെത്തിയ സംഘത്തെ വലയിലാക്കിയത്.
കാറില്‍നിന്ന് 11 കിലോ കഞ്ചാവും പിടിച്ചെടുത്തു. കരുവാരകുണ്ട് കേരള സ്വദേശി വാക്കയില്‍ ഫൈസല്‍ (42), പാണ്ടിക്കാട് കൊളപ്പറമ്പ് സ്വദേശി നെല്ലിയോടന്‍ സുധീര്‍(38) എന്നിവരെയാണ് കാറില്‍ നിന്ന് പിടികൂടിയത്. കാര്‍ ഉപേക്ഷിച്ച് ഓടിയ പ്രതികളെ സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബൈക്കിന്റെ അകമ്പടിയോടെ കാറില്‍ കഞ്ചാവ് കടത്തുന്ന രീതിയാണ് ഇവരുടേത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിതരണത്തിനെത്തിച്ചതാണ് പിടികൂടിയ കഞ്ചാവ്. പിടിയിലായ നാരായണന്റെ അമ്മാവന്റെ ഭാര്യ വേല്‍മണി അഞ്ച് കിലോ കഞ്ചാവുമായി പിടികൂടി ഇപ്പോള്‍ ജയിലിലാണ്. അമ്മാവന്‍ സുബ്രമണ്യനാണ് കഞ്ചാവ് വിതരണത്തിന്റെ സൂത്രധാരന്‍. തമിഴ്‌നാട് നായ്കനൂര്‍, തേനി എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന കഞ്ചാവ് പാലക്കാട് വണ്ണമലയില്‍ സൂക്ഷിച്ച് വിതരണം ചെയ്യുകയാണെന്ന് പ്രതികള്‍ പറഞ്ഞു. ഇപ്പോള്‍ പിടിയിലായവരെക്കുറിച്ച് നേരത്തെ എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഒരു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
5,000 രൂപയ്ക്ക് ശേഖരിക്കുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത്. കാളികാവ്, തുവ്വൂര്‍, കരുവാരകുണ്ട്, മഞ്ചേരി എന്നിവടങ്ങളില്‍ അടുത്തിടെ പിടികൂടിയ കഞ്ചാവിന്റെ പിന്നിലും ഇവരാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ കഞ്ചാവു വേട്ടയാണ് ഇന്നലെ നടന്നതെന്ന് മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി പി റാഫേല്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍, അസി. ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് പ്രിവന്റീവ് ഓഫിസര്‍മാരായ പി സുരേഷ്, പി വി പ്രശാന്ത്, പി കെ ഹഷീഖ്, സി ടി സുധാകരന്‍, സുഭാഷ് പി വി, ടി ഷിജുമോന്‍, അശോക് പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരിന്തല്‍മണ്ണ ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക