|    Aug 17 Thu, 2017 11:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കാളയുടെ കുത്തേറ്റ് കാളപ്പോരുകാരന്‍ മരിച്ചു

Published : 11th July 2016 | Posted By: SMR

മാഡ്രിഡ്: സ്‌പെയിനില്‍ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് പോരുകാരന്‍ മരിച്ചു. നെഞ്ചില്‍ കാളയുടെ കുത്തേറ്റതിനെ തുടര്‍ന്നു ചികില്‍സയിലായിരുന്ന വിക്ടര്‍ ബറിയാണു (29) മരിച്ചത്. 30 വര്‍ഷത്തിനിടെ രാജ്യത്ത് ആദ്യമായാണ് കാളപ്പോരിനിടെ ഒരാള്‍ മരിക്കുന്നത്.
കിഴക്കന്‍ നഗരമായ തെറുവലിലാണു സംഭവം. ശനിയാഴ്ച തെരുവിലൂടെ ഓടിയ കാളയുടെ കുത്തേറ്റ് 28കാരനും മരിച്ചിരുന്നു. 1985ല്‍ ജോസ് കുബെറോ എന്നയാളാണ് സ്‌പെയിനില്‍ അവസാനമായി കാളപ്പോരിനിടെ മരിച്ചത്. സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് അനുശോചനം രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക