|    May 25 Thu, 2017 10:01 pm
FLASH NEWS

കാളത്തോട് ഷെമീര്‍ വധക്കേസ്: ആറ് പ്രതികള്‍ക്കു ജീവപര്യന്തം

Published : 18th October 2016 | Posted By: SMR

തൃശൂര്‍: കാളത്തോട് ഷെമീര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്കു ജീവപര്യന്തവും 25,000 രൂപ വീതം പിഴയും ശിക്ഷിച്ചു. തൃശൂര്‍ ജില്ല ഒന്നാം അഡീ. സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുസ്ഥലത്തിരുന്നു മദ്യപിച്ചതു ചോദ്യംചെയ്തതിന് നെല്ലിക്കുന്ന് സ്വദേശി ഷമീറിനെ 2005ല്‍ കാളത്തോട് സെന്ററില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
ഒമ്പതു പ്രതികളുള്ള കേസില്‍ ഒന്നുമുതല്‍ നാലുവരെയും ആറും ഏഴും പ്രതികള്‍ക്കുമാണ് ശിക്ഷ. അഞ്ചാംപ്രതിയെ വെറുതെവിട്ടു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എട്ടും ഒമ്പതും പ്രതികള്‍ വിചാരണയ്ക്കിടെ മരിച്ചു. നെല്ലിക്കുന്ന് കുറ സ്വദേശികളായ വടക്കൂട്ട് ജയന്‍, എടാട്ടുപറമ്പില്‍ സനിലന്‍, മുണ്ടൂകകാരന്‍ അനിലന്‍, തെക്കുപുറത്ത് രാജേഷ്, തൃപ്രയൂര്‍ തെക്കൂട്ട് രാജേഷ്, കൃഷ്ണാപുരം തറയില്‍ വര്‍ഗീസ്. എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
ജീവപര്യന്തം തടവിനു പുറമെ ഇന്ത്യന്‍ ശിക്ഷാനിയമം 143ാം വകുപ്പനുസരിച്ച് മൂന്നു മാസവും 147ാം വകുപ്പനുസരിച്ച് ആറു മാസവും 148ാം വകുപ്പനുസരിച്ച് ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം.
മദ്യപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒന്നാംപ്രതി ജയനെ ഷെമീര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സംഘം ചേര്‍ന്നു ഗൂഢാലോചന നടത്തിയ പ്രതികള്‍ ഇരുമ്പു പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ചാണ് ഷെമീറിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ കെ ബി രണേന്ദ്രനാഥ്, അഭിഭാഷകരായ സുരേഷ് മാപ്രാണം, എന്‍ പി ഷാജു, ഫിജോ ജോസ് എന്നിവര്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day