|    Sep 23 Sun, 2018 1:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

‘കാല’ പ്രദര്‍ശനത്തിന് സുരക്ഷ ഒരുക്കണം: കര്‍ണാടക ഹൈക്കോടതി

Published : 6th June 2018 | Posted By: kasim kzm

ബംഗളൂരു: രജനീകാന്ത് നായകനാവുന്ന ‘കാലാ’ സിനിമ സമാധാനപരമായി പ്രദര്‍ശിപ്പിക്കുന്നതിന് സുരക്ഷയൊരുക്കാന്‍ കര്‍ണാടക സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് രജനി മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കന്നഡ സംഘടനകള്‍ കാലയ്ക്ക് വിലക്കു കല്‍പിച്ചത്.
മുമ്പ് പത്മാവതി സിനിമയ്‌ക്കെതിരായ വിലക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ജസ്റ്റിസ് ജി നരേന്ദറിന്റെ ഉത്തരവ്. 7നാണ് കാല റിലീസ് ചെയ്യുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചിരുന്നു. കാലയുടെ നിര്‍മാതാവ് ധനുഷും ഭാര്യ ഐശ്വര്യയുമാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss