|    Jul 23 Mon, 2018 12:04 am
FLASH NEWS

കാല്‍ നൂറ്റാണ്ട് കടന്ന് കല്ലട ജലോല്‍സവത്തിന്റെ ഭാഗ്യമുദ്ര; ആദരവുമായി സംഘാടക സമിതി

Published : 19th September 2017 | Posted By: fsq

 

കൊല്ലം: കൊക്കില്‍ ഒലിവിലക്കതിരും ശിരസില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ചുണ്ടന്‍ വള്ളങ്ങളെ പോലെയുളള തൂവലുകളുമായി കല്ലട ജലോല്‍സവത്തിന്റെ ഭാഗ്യമുദ്രയായ സമാധാനത്തിന്റെ പ്രാവ് പറന്ന് തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. കാലത്തെ അതിജീവിച്ച ആ സുവര്‍ണമുദ്രക്ക് ആദരവുമായി കല്ലട ജലോല്‍സവ സംഘാടക സമിതി കലക്ട്രേറ്റില്‍ സംഘടിപ്പിച്ച ചടങ്ങ് ഓര്‍മകളുടെ സമാഗമമായി.1992ല്‍ ലോഗോ രൂപകല്‍പ്പന ചെയ്തത് പ്രമുഖ ചിത്രകാരനും ഡിസൈനറുമായ യു എം ബിന്നിയാണ്. കാക്കനാടനും ജയപാലപ്പണിക്കരുമടങ്ങിയ വിധിനിര്‍ണയ സമിതിയാണ് നിരവധി എന്‍ട്രികളില്‍നിന്ന്  ഇത് തിരഞ്ഞെടുത്തത്. ഗള്‍ഫ്‌യുദ്ധം ആശങ്ക വിതച്ച നാളുകളിലാണ് സമാധാനമെന്ന  ആശയം തുന്നിച്ചേര്‍ത്ത ലോഗോയെ ജലോല്‍സവം സ്വന്തമാക്കിയത്. ഇരുപത്തിയാറാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ലോഗോയുടെ പുനപ്രകാശനം കൊടിക്കുന്നില്‍ സുരേഷ് എം പി  കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു. ഒക്‌ടോബര്‍ ഒന്നിനാണ് ജലോല്‍സവം.കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജലകേളി കളിലൊന്നായ  കല്ലട ജലോല്‍സവം കുടുതല്‍ മികവാര്‍ന്ന നിലയില്‍ സംഘടിപ്പിക്കണമെന്ന്  കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. യുഎം ബിന്നിയെ അദ്ദേഹം പൊന്നാടയണിച്ച് ആദരിച്ചു.ജലോത്സല്‍സവത്തിന് അര്‍ഹമായ സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുന്നതിന് ഇടപെടല്‍ നടത്തുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അറിയിച്ചു.സബ് കളക്ടര്‍ ഡോ. എസ് ചിത്ര ആമുഖ പ്രഭാഷണം നടത്തി. എഡിഎം കെ ആര്‍ മണികണ്ഠന്‍, മണ്‍റോത്തുരുത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് മഞ്ജു, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ എം ശിവപ്രസാദ്, ജനറല്‍ കണ്‍വീനര്‍ അഡ്വ ബി തൃദീപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss